Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസർകോട് ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും - അന്വേഷണം മന്ദഗതിയിലെന്ന് ആരോപണം

കാസർകോട് ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും - അന്വേഷണം മന്ദഗതിയിലെന്ന് ആരോപണം
കാസർകോട് , തിങ്കള്‍, 25 ഫെബ്രുവരി 2019 (07:53 IST)
കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.

പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോർജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരും. കോടതിയിൽ ഹാജരാക്കുന്ന ഇവരെ മറ്റുക അഞ്ച് പ്രതികൾക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ലോക്കൽ പൊലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയാണെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

കേസ് ദുർബലപ്പെടുത്താനും അന്വേഷണം മന്ദഗതിയിലാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് വ്യക്തമായതിനാലാണ് പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നതെന്നാണ് വിമര്‍ശനം. പ്രതികൾ നൽകിയ മൊഴിമാത്രം അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ അന്വേഷണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കമലിന് രജനിയുടെ പിന്തുണ ?; ആശങ്കയുണര്‍ത്തി ട്വീറ്റ്