Webdunia - Bharat's app for daily news and videos

Install App

കെആര്‍ മീരയ്‌ക്കെതിരേ കമന്റിട്ട് എംഎല്‍എ കുടുങ്ങി; വിടി ബല്‍റാമിനെതിരേ പരാതി

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (08:23 IST)
ഫേസ്ബുക്കില്‍ എഴുത്തുകാരി കെആര്‍ മീര എഴുതിയ പോസ്‌റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നല്‍കി വിടി ബല്‍‌റാം എംഎല്‍എയ്‌ക്കെതിരേ പരാതി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎല്‍എക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

മീരയെ ഫേസ്‌ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത ബല്‍റാമിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ മീര എഴുതിയ പോസ്‌റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെയാണ് ബല്‍‌റാം മറുപടി നല്‍കിയത്.

മിരയുടെ പോസ്‌റ്റിന് താഴെയാണ് ബൽറാം കമന്റ് നല്‍കിയത്. പോ മോളേ ”മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ്’ ബല്‍റാമിന്റെ വിവാദ കമന്റ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം

Kerala Weather: ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

അടുത്ത ലേഖനം
Show comments