യുവതിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിച്ച് ക്രൂരതകാട്ടി അജ്ഞാതൻ

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (15:14 IST)
ഡൽഹി: ഡൽഹിയിൽ യുവതിയുടെ മുഖം ബ്ലേഡ് ഉപയോഗിച്ച് കീറിമുറിച്ച് വികൃതമാക്കി അജ്ഞാതനായ യുവാവ്. ഡൽഹിയിലെ മംഗോള്‍പുരിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ പെട്ടെന്നായിരുന്ന ആക്രമണം 
 
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവെ പെൺകുട്ടിയുടെ മുഖം പ്രതി ബ്ലേഡ് ഉപയോഗിച്ച് കീറി മുറിക്കുകയായിരുന്നു. അക്രമം നടത്തിയ ഉടൻ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് പിന്നാലെ നടന്ന് വിവാഹാഭ്യർത്ഥന നടത്തി ശല്യം ചെയ്തിരുന്നയാളാവാം സംഭവത്തിന് പിന്നിൽ യുവതി പൊലീസിനോട് വ്യക്തമാക്കി.
 
പുറകെ നടന്ന് ശല്യം ചെയ്തതിന് ഒരു യുവാവിനെതിരെ ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും താക്കീത് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. ഇയാളാവാം അക്രമത്തിന് പിന്നിൽ എന്നാണ് യുവതി സംശയിക്കുന്നത്.
 
അതേസമയം സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻപുണ്ടായ സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും പ്രതിയെ കണ്ടെത്താനാകുമോ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി ആരാകണമെന്നതിൽ യുഡിഎഫിൽ അനൈക്യമില്ല, കോൺഗ്രസ് തീരുമാനത്തെ ലീഗ് പിന്തുണയ്ക്കും: പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപതിരഞ്ഞെടുപ്പ്; തന്ത്രങ്ങൾ മെനഞ്ഞ് വേണുഗോപാൽ, മുഖ്യമന്ത്രി കസേര വേണം

ഇറാനെതിരെ നീക്കങ്ങൾ വേണമെന്ന് സൗദിയും, സൗദിയുടെ തീരുമാനത്തിന് പിന്നിൽ കാരണങ്ങളേറെ

യുദ്ധം ലക്ഷ്യത്തിലേക്കെന്ന് ട്രംപ്, ചർച്ച നടക്കുന്നത് ഇറാൻ നേതാക്കൾ സമ്മതിക്കാത്തത് ഭയം മൂലം

ഇറാന് നരകമാണോ വേണ്ടത്, നൽകാൻ യുഎസ് തയ്യാറാണ്, ഇറാൻ സത്യം അംഗീകരിക്കണം, അല്ലെങ്കിൽ ട്രംപ് ചെയ്യുന്നത് താങ്ങില്ല

അടുത്ത ലേഖനം
Show comments