Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവിലെ പുണ്ണകറ്റാൻ പ്രയോഗിക്കൂ അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ കൂട്ടുകൾ !

നാവിലെ പുണ്ണകറ്റാൻ പ്രയോഗിക്കൂ അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ കൂട്ടുകൾ !
, തിങ്കള്‍, 25 ഫെബ്രുവരി 2019 (14:39 IST)
നാവിലെ പുണ്ണ് നമ്മളെ എല്ലാവരെയും ചിലപ്പോഴെല്ലാം അലോസരപ്പെടുത്തുന്ന ഒന്നാണ്. ഇതിനെ അത്ര കാര്യമായി കണ്ട് ചികിത്സ നേടുന്നവർ കുറവാണ്. ഇത് പെട്ടന്ന് മാറിക്കോളും എന്നാണ് ചിലരുടെ ധാരന. എന്നാൽ നാവിലെ പുണ്ണ് തുടക്കത്തിൽ തന്നെ ശ്രദ്ദിച്ചില്ലെങ്കിൽ വായ്ക്കുള്ളിൽ അണുബാധക്ക് കാരണമാകും.
 
കലാവസ്ഥാ വ്യതിയാനങ്ങൾ, അലർജി, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നീ കാരണങ്ങൾകൊണ്ടെല്ലാം നാവിൽ പുണ്ണ് ഉണ്ടാകാം. എന്നാൽ നാവിലെ പുണ്ണിനെ ചെറുക്കാൻ ഇംഗ്ലീഷ് മരുന്നൊന്നും തേടിപ്പോകേണ്ട. നമ്മുടെ അടുക്കളയിൽ തന്നെ ഇതിനെ ചെറുക്കാനുള്ള വിദ്യകൾ ധാരാളമുണ്ട്. 
 
ഉപ്പാണ് ഇതിൽ പ്രധാനി. അൽ‌പം ചെറു ചുടുവെള്ളത്തിൽ ഉപ്പ് ചേർത്ത് കവിൾ കൊള്ളുന്നതോടെ വളരെ വേഗത്തിൽ തന്നെ നാവിലെ പുണ്ണ് ഇല്ലാതാക്കാൻ സഹായിക്കും. ഐസ് ക്യൂബുകളും നാവിൽ പുണ്ണ് ചെറുക്കുന്നതിന് നല്ലതാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം ശരീര താപനില വർധിക്കുന്നതിനാൽ ചിലപ്പോൾ നാലിൽ പുണ്ണ് വരാറുണ്ട്. ഇത്തരം സഹചര്യത്തിൽ രാവ് തണുപ്പിക്കുന്നതിനായി ഐസ് ക്യൂബുകൾ ഉപയോഗിക്കാം.
 
സൌന്ദര്യ സംരക്ഷണത്തിനായി നാം നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ വെള്ളത്തിൽ ചാലിച്ച് കവിൾ കൊള്ളുന്നതിലൂടെ നാവിലെ പുണ്ണിന് പരിഹാരം കാണാൻ സാധിക്കും. നവിലെ പുണ്ണ് അകറ്റാനുള്ള മറ്റൊരു മാർഗമാണ് ശുദ്ധമായ മഞ്ഞൾ പൊടിയും തേനും. തേനിൽ മഞ്ഞൾ പൊടി ചേർത്ത് നാവിൽ പുണ്ണുള്ള ഭാഗത്ത് തേ ച്ച് പിടിപ്പിക്കുക. മഞ്ഞൾ അണുബാധ ഒഴിവാക്കുമ്പോൾ തേൻ മുറിവുണക്കാൻ സഹായിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബത്തിന്റെ മുഴുവൻ ആരോഗ്യസംരക്ഷണത്തിന് സഹായിക്കും സിംപിളായ ഈ നാട്ടുവിദ്യ !