Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തിന്റെ മുഴുവൻ ആരോഗ്യസംരക്ഷണത്തിന് സഹായിക്കും സിംപിളായ ഈ നാട്ടുവിദ്യ !

കുടുംബത്തിന്റെ മുഴുവൻ ആരോഗ്യസംരക്ഷണത്തിന് സഹായിക്കും സിംപിളായ ഈ നാട്ടുവിദ്യ !
, തിങ്കള്‍, 25 ഫെബ്രുവരി 2019 (12:03 IST)
നമ്മുടെ വീടുകളിലെ തോടികളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ചെടിയായിരുന്നു പനിക്കൂർക്ക. കട്ടിയുള്ള അധികം വലിപ്പമില്ലാത്ത ഇലകളോടുകൂടിയ ഈ ചെടിക്ക് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന്റെ കര്യത്തിൽ വലിയ പങ്കാണുള്ളത്. ദൈനം‌ദിന ജീവിതത്തിലെ നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങളും ചെറുക്കാൻ പനിക്കൂർക്കക്ക് പ്രത്യേക കഴിവാണുള്ളത്.
 
കുട്ടികളുടെ നല്ല ആരോഗ്യം ലക്ഷ്യമിട്ട് മുൻപ് നമ്മൾ വീടുകളിൽ ധാരാളമായി നട്ടുവളർത്തിയിരുന്ന പനിക്കൂർക്ക. കുട്ടികൾക്ക് ഇതൊരു മൃതസഞ്ജീവനി ആണെന്നുപറഞ്ഞാലും തെറ്റില്ല. അത്രക്കധികം ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും പനിക്കൂർക്കക്ക്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും.

webdunia

 
കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ അൽ‌പം പനിക്കൂർക്കയുടെ നീര് ചേർത്താൽ നിർക്കെട്ട് പനി തുടങ്ങിയ അസുഖങ്ങൾ കുട്ടികൾക്ക് വരാതെ സംരക്ഷിക്കാം. കുട്ടികളിലെ ചുമക്കും നല്ലൊരു പരിഹാരമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ നീരിൽ കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് നൽകിയാൽ ചുമക്ക് ആശ്വാസം ലഭിക്കും.
 
ആവിപിടിക്കുമ്പോൾ ചേർക്കാവുന്ന ഇത്തമമായ ഒരു ഔഷധമാണ് പനിക്കുർക്ക, തൊണ്ടവേദന, പനി, നിർക്കെട്ട് എന്നിവക്ക് ഇതിലൂടെ പരിഹാരം കാണാനാകും. ഗ്രഹണി രോഗത്തിനും പനിക്കൂർക്ക നല്ല മരുന്നാണ്. ഭക്ഷണത്തിന്റെ കൂടെ പനികൂർക്കയുടെ ഇല അൽ‌പാ‍ൽ‌പമായി കഴിക്കുന്നതിലൂടെ ഗ്രഹണിരോഗത്തിന് പരിഹാരം കാണാനാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുന്നുള്ള ജോലി ജീവിതം താറുമാറാക്കും; ഈ കാരണങ്ങള്‍ ശ്രദ്ധിക്കുക