Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 12കാരൻ

പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 12കാരൻ
, ശനി, 2 മാര്‍ച്ച് 2019 (15:59 IST)
മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 12കാരൻ. മഹാരാഷ്ട്രയിൽ പൽഗാർ ജില്ലയിലാണ് സംഭവം. ഉണ്ടായത് നാലുമാസത്തോളമായി 12കാരൻ അയൽ‌വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
 
ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. ഇവർ പഠിച്ചിരുന്നതും കളിച്ചിരുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഇതിനിടെ 12കാരൻ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയയിരുന്നു. ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണ് എന്ന് പുറത്തറിയുന്നത്.
 
പിന്നീട് മാതാപിതാക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ ആരാഞ്ഞപ്പോൾ അയൽക്കാരനായ 12കാരൻ തന്നെ നിരന്തരം പീഡനത്തിന് ഇരയാക്കിവരികയായിരുന്നു എന്ന് പെൺകുട്ടി തുറന്നു സമ്മതിച്ചു. ഇതോടെ ആൺകുട്ടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം 12കാരനെ പൊലീസ് അരസ്റ്റ് ചെയ്തിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇമ്രാൻ ഖാനു നൽകണമെന്ന് പാക് അസംബ്ലിയിൽ പ്രമേയം, ട്വിറ്ററിൽ പരിഹാസവർഷം