രണ്ട് വർഷത്തോളം തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കി, സഹികെട്ടതോടെ മാധ്യമ പ്രവർത്തക പത്രാധിപരെ കൊന്നു

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (18:07 IST)
മുബൈ: മുംബൈയിൽ പത്രാധിപർ കൊലപ്പെട്ട സഭവത്തിൽ അതേ സ്ഥാനപനത്തിലെ ജൂനിയർ മാധ്യമ പ്രവർത്തകയെ പൊലീസ് പിടികൂടി. ഇന്ത്യൻ അൺബൌണ്ട് എന്ന മാധ്യമസ്ഥാപനത്തിന്റെ എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ സഹപ്രവർത്തക കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.
ഭിവണ്ഡിയിലെ പാലത്തിനുതാഴെ നിത്യാനന്ദ് പാണ്ഡേയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു 
 
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാണ്ഡേയുടെ അസിസ്റ്റന്റായിരുന്ന മാധ്യമപ്രവർത്തകയെ പിടികൂടിയത്. നിത്യാനന്ദ് പാണ്ഡേ തന്നെ കഴിഞ്ഞ രണ്ട് വർഷമായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നും ഇത് സഹിക്കവയ്യതെയാണ് കൊലപാതകം നടത്തിയത് എന്നും യുവതി പൊലീസിൽ മൊഴി നൽകി. ഉപദ്രവിക്കരുതെന്ന് പല തവണ അപേക്ഷിച്ചിട്ടൂം ചൂഷണം അവസാനിപ്പിക്കാൻ പാണ്ഡേ തയ്യാറായില്ല എന്നും യുവതി പൊലീസിനോട് പറഞ്ഞു 
 
സംഭവദിവസം ഒരു സ്ഥലം കാട്ടിത്തരാം എന്ന് പറഞ്ഞ് യുവതി നിത്യാനന്ദിനെ ഭിവണ്ഡിയിലെ പാലത്തിന് ചുവട്ടിൽ എത്തിക്കുകയായിരുനു. തുടർന്ന് വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിനൽകി ബോധരഹിതനാക്കിയ ശേഷം സ്ഥാപനത്തിലെ പ്രസാദകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

അടുത്ത ലേഖനം
Show comments