പിറന്നാൾ ദിനത്തിൽ ആലിയ ഭട്ട് ഡ്രൈവർക്കും സഹായിക്കും സമ്മാനമായി നൽകിയത് 50 ലക്ഷം രൂപ

ചൊവ്വ, 19 മാര്‍ച്ച് 2019 (15:43 IST)
ബോളിവുഡിലെ നടിമാർക്കിടയിൽ പോലും ആലിയ ഭട്ടിന് വലിയ ആരാധവൃദ്ധമുണ്ട്. അടുപ്പക്കാരോടും സുഹൃത്തുക്കളോടുമുള്ള ആലിയയുടെ പെരിമാറ്റം കൊണ്ടാണ് ഇത്. ഇപ്പോഴിതാ തന്റെ 26ആം പിറന്നാളിന് ഡ്രൈവർക്കും സഹായിക്കും 50 ലക്ഷം രൂപാ വീതം സമ്മനം നൽകിയിരിക്കുകയാണ് ആലിയ.
 
സിനിമാ ജീവിതം ആരംഭിച്ച കാലംമുതൽ ആലിയക്ക് ഒപ്പമുള്ളവരാണ് ഡ്രൈവറായ സുനിലും, സഹായിയായ അൻ‌മോളും. കരിയറിലെ ഏറ്റവും മികച്ച സമയത്തിൽ എത്തിയ 26ആം പിറന്നാളിനെ എപ്പോഴും ഒപ്പമുള്ളവർക്ക് കൂടി ആഘോഷമാക്കി മാറ്റാനാണ് ആലിയ ആഗ്രഹിച്ചത്.
 
ആലിയ നൽകിയ പണംകൊണ്ട് സുനിൽ ജുഹുവിലും അൻ‌മോൾ ഖൻ ദണ്ഡയിലും പുതിയ വീട് വാങ്ങി. രൺബീർ കപൂറിന്റെ കുടുംബവുമൊത്ത് ആലിയ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ തരംഗമായിരുന്നു. നീർമ്മാതാവായ അച്ഛൻ മഹേഷ് ഭട്ടിന്റെ സഹായത്തോടെയാണ് ആലിയ സിനിമയിലെത്തുന്നത്. 
 
തുടർന്ന് സിനിമ രംഗത്തുനിന്നും നിരവധി പരിഹാസങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതിനെയെല്ലാം നേരിട്ടുകൊണ്ടായിരുന്നു ആലിയയുടെ വളർച്ച. കളങ്ക്, ബ്രഹ്മാസ്ത്ര, തുടണ്ടി ഒരു പിടി വമ്പൻ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. രാജമൌലിയുടെ അടിത്ത ബിഗ് ബജറ്റ് ചിത്രമായ ട്രിപ്പിൾ ആറിൽ അഭിനയിക്കാൻ തയ്യാറെടുക്കുയാണ് ആലിയ ഇപ്പോൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം തന്റെ പിറന്നാളിന് ഡ്രൈവർക്കും സഹായിക്കും 50 ലക്ഷത്തിന്റെ ചെക്ക് നൽകി ആലിയ ഭട്ട്