Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധനം നൽകാത്തതിൽ ഭർത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരത, യുവതിയെ പട്ടിണിക്കിട്ട് കൊന്നു !

സ്ത്രീധനം നൽകാത്തതിൽ ഭർത്താവിന്റെയും അമ്മായിയമ്മയുടെയും ക്രൂരത, യുവതിയെ പട്ടിണിക്കിട്ട് കൊന്നു !
, ശനി, 30 മാര്‍ച്ച് 2019 (12:50 IST)
സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവും അമ്മായിയമ്മയും ചേർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. കൊല്ലം ഓമയൂരിലണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 26കാരിയായ തുഷാരയാണ് ആഹാരവും ചികിത്സയും നിഷേധിച്ചതിനെ തുടർന്ന് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ചന്തുലാലിനെയും ആമ്മ ഗീതാലാലിനെയ്യും പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഇക്കഴിഞ്ഞ 21നാണ് തുഷാര മരിക്കുന്നത്. ബോധരഹിതയായതിനെ തുടർന്ന് ഭർത്താവിന്റെർ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുശാരയുടെ മരണം ഡോക്ടർ സംശയം പ്രകടിപ്പിച്ചതോടെ ഭർത്താവ് ചന്തുലാലിനെ പൊലീസ് കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
 
മരണത്തിൽ ദുരൂഹതയുണ്ട് എന്ന് തുഷരയുടെ ബന്ധുക്കൾ ആവർത്തിച്ച് പറഞ്ഞതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുവതിക്ക് ആഹാരം ലഭിച്ചിരിന്നുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി, മർദ്ദനമേറ്റിരുന്നു എന്ന് തെളിയിക്കുന്ന മുറിവുകളും, ചതവുകളും കരിഞ്ഞ പാടുകളും യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.
 
ഇതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചും 2013ലാണ് തുഷാരയും ചന്തുലാലും തമ്മിലുള്ള വിവാഹം നടക്കുന്നത്. 20 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമയി നൽകാം എന്ന് ഉറപ്പിലായിരുന്നു വിവാഹം. 20 പവൻ സ്വർണം വിവാഹ സമയത്ത് തന്നെ നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് മാസം അയപ്പോഴേക്കും രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ചന്തുലാലും അമ്മ ഗീതാലാലും പീഡനം ആരംഭിച്ചിരുന്നു.സ്വന്തം വീട്ടിലേക്ക് പോകാനോ, ഫോൺ ചെയ്യാനോ ഇരുവരും യുവതിയെ അനുവദിച്ചിരുന്നില്ല.
 
ഒരിക്കൽ ബന്ധുക്കൾ തുഷാരയെ കാണാൻ വീട്ടിലെത്തിയതിന് ഭർത്താവും അമ്മായിയമ്മയും ചേർന്ന് തുഷാരയെ മർദ്ദിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. വെള്ളത്തിൽ കുതിർത്ത അരിയും പഞ്ചസാര വെള്ളവും മാത്രമാണ് ഇവർ തുഷാരക്ക് ഭക്ഷണമായി നൽകിയിരുന്നത്. ബോധരഹിതയായി തുഷരയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ 20 കിലോ മാത്രമായിരുന്നു യുവതിയുടെ ഭാരം. ആഹാരവും ചികിത്സയും നിഷേധിച്ചതാണ് മരണ കാരണം എന്ന് ഡോക്ടർമാർ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൗഡ് ഫണ്ടിങ്ങ്: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ ചോദിച്ച കനയ്യക്ക് ലഭിച്ചത് 31 ലക്ഷം രൂപ