ചുംബനത്തിലെ ഈ അപകടങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം !

വെള്ളി, 29 മാര്‍ച്ച് 2019 (20:01 IST)
ചുംബനം മാനസികമായും ശാരീരികമായും എത്രത്തോളം ആരോഗ്യം നൽകുന്നതാണ് എന്ന് നമുക്കറിയാം. പങ്കാളി നൽകുന്ന ഓരോ ചുംബനങ്ങളും ഏറെ ഉണർവും ഉൻ‌മേഷവും സ്നേഹവും പകരുന്നതായിരിക്കും. എന്നാൽ ചുംബനങ്ങൾ വഴി വന്നുചേരാവുന്ന ചില അപകടങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കണം.
 
ചില അസുഖങ്ങൾ ചുംബനം വഴി പകരാം. ഇതിൽ പലതും മാരസകമായ അസുഖങ്ങളാണ്. പകർച്ച പനിയിൽ തുടങ്ങി പോളിയോ വരെ ചുംബനത്തിലൂടെ മറ്റൊരാളിലേക്ക് പകരാൻ സാധ്യതയുള്ള അസുഖങ്ങളാണ്.ജലദോഷം പനി, എന്നിവ ചുംബനത്തിലൂടെ വളരെ വേഗം മറ്റൊരാളിലേക്ക് പകരാം. ഉമിനീരിലൂടെ അണുക്കൾ മറ്റൊരാളിലേക്ക് പ്രവേശിക്കും എന്നതിനാലാണ് ഇത്. 
 
ചുംബനത്തിലൂടെ പകരാൻ സാധ്യതയുള്ള ഗുരുതരമായ ഒരു അസുഖമാണ് റുബല്ല, അഥവ ജർമൻ മീസിത്സ്. ചുംബനത്തിലൂടെ റുബല്ല വൈറസ് മറ്റൊരാളിലേക്ക് അതിവേഗം പ്രവേശിക്കും. അതിനാൽ ചുംബിക്കുന്ന ആളുകളുടെ ആരോഗ്യ നിലയെ പറ്റി കൃത്യമായ ധാരണ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ അത് അപകടം വിളിച്ചുവരുത്തലാകും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ടെൻഷനും സ്ട്രെസും നിങ്ങളെ തൊടില്ല, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ