Publish Date: Sat, 06 Apr 2019 (14:27 IST)
Updated Date: Sat, 06 Apr 2019 (14:29 IST)
മുസഫർനഗർ: മകൻ ഗ്രാമത്തിലെ ഒരു പെൺക്കുട്ടിയുമായി ഒളിച്ചോടിയതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ. ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വെള്ളിയാഴ്ചയാണ് ക്രൂരമായ സംഭവ അരങ്ങേറിയത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ത്രീയുടെ മകൻ ഗുഡ്ഡു ഗ്രാമത്തിലെ ഒരു പെക്കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. ഇതോടെ മൂർച്ചയേറിയ ആയുധങ്ങളുമായി സംഘം ചേർന്നെത്തിയ ഗ്രാമവാസികൾ സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആയുധങ്ങൾകൊണ്ട് സ്ത്രീയുടെ ശരീരത്തിൽ അക്രമി സഘം മുറിവേൽപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ഗ്രാമവാസികളുടെ ആക്രമണത്തിൽ സ്തീക്ക് ഗുരുതരമയി പരിക്കേറ്റതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ചില പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.