Webdunia - Bharat's app for daily news and videos

Install App

‘ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട് കൊച്ചമ്മേ, വീടുതുറന്നു നോക്കണം‘, അരുംകൊലക്ക് ശേഷം വീട്ടുടമസ്ഥന്റെ സഹോദരിയെ വിളിച്ച് 70കാരൻ പ്രഭാകരൻ പറഞ്ഞതിങ്ങനെ

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (13:14 IST)
ഏറ്റുമാനൂർ: ഉഷയെന്ന വീട്ടുവേലക്കാരിയെ കൊലപ്പെടുത്തി വീടുപൂട്ടിയ ശേഷം വീട്ടുജോലിക്കാരനായ പ്രഭാകരൻ നേരെ വിളിച്ചത് വീട്ടുടമസ്ഥന്റെ സഹോദരിക്ക്. കുശലാന്വേഷണം നടത്തുന്നതുപൊലെയായിരുന്നു സഹോദരന്റെ വീടും പരിസരവും നോക്കി നടത്തുന്ന 70കാരൻ പ്രഭാകരന്റെ സംസാരം, കോഴിക്കോട് വരെ പോവുകയാണ് എന്ന് പറഞ്ഞാണ് വിളിച്ചത് പിന്നീട് പരിഭ്രമിച്ചുകൊണ്ട് പ്രഭാകരൻ പറഞ്ഞു. ‘ഉഷയമ്മയെ ഞാൻ കൊന്നീട്ടിട്ടുണ്ട് കൊച്ചമ്മേ വീട് തുറന്ന് നോക്കണം’  
 
വീടിന്റെ താക്കോൽ പ്രഭാകരൻ ഉടമയുടെടെ സഹോദരിയുടെ ഔട്ട് ഹൌസിൽ വച്ചിരുന്നു. പ്രഭകരെന്റെ ഫോൺ കേട്ട് പരിഭ്രമിച്ച വൽ‌സമ്മ ബന്ധുക്കളുമായി ഒരു മണികൂറിനുള്ളിൽ സംഭവ സ്ഥലത്തെത്തി. പൊലീസ് വീട് തുറന്ന് പരിശോധിച്ചതോടെ ഉഷ എന്ന വീട്ടുവേലക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുക്കളക്ക് സമീപത്താണ് മൃതദേഹം കിടന്നിരുന്നത്. 
 
വീടിന്റെ ഉടമസ്ഥൻ ടോം ജോസഫും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. പ്രഭാകരനാണ് വീട് നോക്കുന്നതിനുള്ള ചുമതല നൽകിയിരുന്നത്. പൊതുവെ സൌമ്യ സ്വഭാവക്കാരനായിരുന്ന് പ്രഭകരെനെ ബന്ധുക്കൾക്ക് വിശ്വാസവുമായിരുന്നു. പ്രഭാകരൻ തന്നെയാണ് വീടു വൃത്തിയാക്കുന്നതിനും മറ്റുമായി ഉഷയെ കൊണ്ടുവന്നത് എന്ന് ബന്ധുക്കൾ വ്യക്തമാക്കി.
 
കൊലപാതകത്തിന് പിന്നൊലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രഭാകരനും ഉഷയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് അയൽ‌വാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതാവാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സംഭവ ശേഷം ബന്ധുവീട്ടിലെത്തിയ പ്രഭാകരനെ പൊലീസ് പിടികൂടി. പ്രാഭാകരനൊപ്പം കൂലിപ്പണി ചെയ്തിരുന്ന സുഹൃത്തിന്റെ ഭാര്യയാണ് ഉഷ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments