മറ്റു മതസ്ഥർക്കിടയിലും കൃഷ്ണ ഭക്തർ ഉണ്ടെന്നതാണ് വാസ്തവം. കൃഷ്ണ കഥകൾ അത്രത്തോളം ഭാരതീയ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന് കിടക്കുന്നതിനാലാണിത്. ഏവർക്കും പ്രിയപ്പെട്ട കൃഷ്ണ ഭഗവാന് ഏറ്റവു, ഇഷ്ടപ്പെട്ട കാര്യങ്ങൾ ഏതെഒക്കെയാണെന്ന് അറിയാമോ? എങ്കിൽ അവയെക്കുറിച്ചാണ് ഇനി പറയുന്നത്.
ഉണ്ണികൃഷ്‌ണന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് വെണ്ണ, കുഞ്ഞുന്നാളില്‍ വെണ്ണ കട്ട് തിന്നതുമായി ബന്ധപ്പെട്ട ഉണ്ണിക്കണ്ണന്റെ രസകരമായ കഥകള്‍ ആർക്കും കേൾക്കാനിഷ്ടമുള്ളതാണ്. സുഗന്ധമുള്ള പൂക്കളായ മുല്ലപ്പൂ, രജനീഗന്ധി എന്നിവയാണ് കൃഷ്ണന്റെ ഇഷ്ട പുഷ്പങ്ങൾ, ഈ പുഷ്പങ്ങൽ കൃഷ്ണൻ സമർപ്പിക്കുന്നത് നല്ലതാണ്.
കൃഷ്ണന്റെ ഇഷ്ടനിറം മഞ്ഞയാണ്. കൃഷ്ണ വിഗ്രഹങ്ങളില്‍ പലനിറത്തിലുള്ള വസ്ത്രങ്ങൾ അണിയിക്കാറുണ്ടെങ്കിലും മഞ്ഞ തന്നെയാണ് ഭഗവാന് ഏറ്റവുമിഷ്ടം. തേനും പാലുമാണ് കൃഷ്ണ ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട നിവേദ്യം അതിനാൽ ഇവ വിവേദ്യമായി നൽകുന്നത് കൃഷ്ണ ഭഗവാൻ സംപ്രീതനാവാൻ സഹായിക്കും.