Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയിച്ച് വിവാഹം കഴിച്ചതിന് നവദമ്പതികളെ ജീവനോടെ തീ കൊളുത്തി, താഴ്ന്ന ജാതിക്കാരനെ വിവഹം കഴിച്ചതിന് യുവതിയുടെ വീട്ടുകാർ ചെയ്ത ക്രൂരത ഇങ്ങനെ

പ്രണയിച്ച് വിവാഹം കഴിച്ചതിന് നവദമ്പതികളെ ജീവനോടെ തീ കൊളുത്തി, താഴ്ന്ന ജാതിക്കാരനെ വിവഹം കഴിച്ചതിന് യുവതിയുടെ വീട്ടുകാർ ചെയ്ത ക്രൂരത ഇങ്ങനെ
, തിങ്കള്‍, 6 മെയ് 2019 (14:45 IST)
പൂനെ: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ചതിന് നവദമ്പതികളെ വധുവിന്റെ അച്ഛനും ബന്ധുക്കളും ചേർന്ന് ജീവനോടെ തീകൊളുത്തി, പൂന്നെയിലെ അഹമ്മദ് നഗറിലാണ് ക്രൂരമായ സംഭവം അരങ്ങറിയത്. ആശുപത്രിയിലെ ചികിത്സയിലിരിക്കെ മങ്കേഷ് ചന്ദ്രകാന്ദ് രാംസിംഗ് എന്ന 23കാരൻ മരിച്ചു. ഭാര്യ രുക്മിണി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 
ഒരു മസത്തിന് മുൻപാണ് മങ്കേഷും, രുക്മിണിയും വിട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹം കഴിച്ചത്. ഇതിന്റെ പേരിൽ രുക്മിണിയുടെ വീട്ടുകാർക്ക് പകയുണ്ടായിരുന്നു. മങ്കേഹ് ദളിതനായിരുന്നു എന്നതാണ് രുക്മിണിയുജ്ടെ വീട്ടുകാരിൽ പകയുണ്ടാകാൻ കാരണം.ഇക്കഴിഞ്ഞ മെയ് ഒന്നിന് മാതാപിക്താക്കളെ കണുന്നതിനായി രുക്മിണി സ്വന്തം വീട്ലിലേക്ക്
പോയിരുന്നു. രുക്മിണിയെ തിരികെ കൊണ്ടുപോകുന്നതിനായി മങ്കേഷ് എത്തിയതോടെ തർക്കം ആരംഭിക്കുകയായിരുന്നു. 
  
തർക്കം പിന്നീട് വലിയ വഴക്കായി മാറി. ഇതിനിടെ രുക്മിണിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന്ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയയിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. പൂനെയിലെ ആശുപത്രിയിലേക്ക് ഇരുവരെയും മാറ്റിയതോടെ ഡോക്ടർമാർ പൊലീസിൽ അറിയിച്ചപ്പോൾ മാത്രമാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്സംഭവത്തിൽ ആദ്യം വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്, മങ്കേഹ് ശനിയാഴ്ചമരിച്ചതോടെ കോലപതക കുറ്റം ചുമത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വമ്പൻ ജയം; എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു, കൂടുതൽ പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ