Webdunia - Bharat's app for daily news and videos

Install App

കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

Webdunia
ചൊവ്വ, 6 ഫെബ്രുവരി 2018 (14:15 IST)
23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള പട്‌ലവാദിലാണ് കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതികളിലൊരാളായ സഞ്ജ് പട്ടേല്‍ (30) പിടിയിലായി. ഇയാളുടെ സുഹൃത്തുക്കളായ അഖിലേഷ് പട്ടേല്‍, മഹാദേവ് പട്യാദര്‍ എന്നിവര്‍ പിടിയിലായി.  

കാമുകനെ കാണുന്നതിനും സംസാരിക്കുന്നതിനുമായിട്ടാണ് പെണ്‍കുട്ടി പട്‌ലവാദിലെ ശിവക്ഷേത്രത്തില്‍ എത്തിയത്. പുറത്ത് ഇരിക്കുന്നത് സുരക്ഷിതമല്ലെന്നും ക്ഷേത്രത്തിന് അകത്തേക്ക് കടന്നിരിക്കണമെന്നും പ്രതികളിലൊരാള്‍  പെണ്‍കുട്ടിയോട് പറഞ്ഞു.

പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് കയറ്റിവിട്ട ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. പുറത്തു നിന്നും ആരും എത്താതിരിക്കാന്‍ പ്രതികള്‍ ക്ഷേത്രത്തിന്റെ ഗേറ്റുകള്‍ അടയ്‌ക്കുകയും ചെയ്‌തു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു പ്രതികള്‍ കടന്നുകളഞ്ഞു.

സംഭവശേഷം പെണ്‍കുട്ടി കാമുകനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അയാളുടെ ഒരു സുഹൃത്തിനെ വിളിച്ച് പീഡന വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ സഞ്ചരിച്ച ബൈക്കിനേക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതാണ് ഇവര്‍ പിടിയിലാകാന്‍ കാരണം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments