Publish Date: Wed, 10 Apr 2019 (17:57 IST)
Updated Date: Wed, 10 Apr 2019 (18:34 IST)
വളർത്തു നായയെ ചെല്ലിയുണ്ടായ വഴക്കിനെ തുടർന്ന് 46കാരനെ അയൽക്കാരൻ കോടാലികൊണ്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ഗാസിപൂരിലാണ് സംഭവം ഉണ്ടായത്. അയൽവാസിയുടെ മർദ്ദനമേറ്റ മഹാജൻ എന്ന വ്യക്തി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയയിരുന്നു.
തന്റെ വളർത്ത് നായയെ തല്ലി എന്നാരോപിച്ച് അയൽക്കാരനായ ബിപാൽ ലാൽ മഹാജന്റെ ഭാര്യയുമായി തർക്കിക്കാൻ തുടങ്ങി. ഇതുകേട്ട് മഹാജൻ കൂടി എത്തിയതോടെ തർക്കം വഴക്കിലേക്ക് മാറ്റി. ഇതിനിടെ ബിപാലിന്റെ മകൻ സുരേഷ് കോടാലികൊണ്ട് മഹാജനെ ആക്രമിക്കുകയായിരുന്നു.
മഹാജനെ ഉടൻ തന്നെ ലാൽ ബഹദൂർ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി മോഷമായതെ തുടർന്ന് ഗുരു തേജ് ബഹദൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 3.30ഓടെ മഹാജൻ മരിക്കുകയായിരുന്നു. സംഭവത്തിൽ മഹാജന്റെ ഭാര്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.