അവിഹിതമെന്ന് സംശയം; ഭാര്യയെ കിടപ്പുമുറിയിൽ വെച്ച് യുവാവ് വെട്ടിക്കൊന്നു - മൃതദേഹം കണ്ടെത്തിയത് കുട്ടികള്‍

അവിഹിതമെന്ന് സംശയം; ഭാര്യയെ കിടപ്പുമുറിയിൽ വെച്ച് യുവാവ് വെട്ടിക്കൊന്നു - മൃതദേഹം കണ്ടെത്തിയത് കുട്ടികള്‍

വെള്ളി, 21 ഡിസം‌ബര്‍ 2018 (15:11 IST)
അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. മുപ്പത്തിയൊന്നുകാരിയായ ബിന്ദു കൃഷ്‌ണയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പ്രകാശനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

മണ്ണഞ്ചേരി കലവൂർ ഐടിസി കോളനിയിൽ ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കുട്ടികളുടെ കരച്ചില്‍ കേട്ട് വീട്ടിലെത്തിയ സമീപവാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസ് എത്തുമ്പോള്‍ പ്രകാശന്‍ വീട്ടിലുണ്ടായിരുന്നു. ബിന്ദുവിന് അവിഹിത ബന്ധമുണ്ടെന്ന സംശയാത്താലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കി.

ഉറക്കത്തിനിടെയാണ് ബിന്ദു വെട്ടേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇവർ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തിരുവനന്തപുരത്ത് വഴിയരികിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിനരികെ രക്തം പുരണ്ട ചൂല് !