പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മയും മകളും അറസ്റ്റിൽ
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മയും മകളും അറസ്റ്റിൽ
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മയും മകളും അറസ്റ്റിൽ. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്‌ക്കും 22കാരിയായ മകള്‍ക്കുമെതിരെ കേസെടുത്തു.
അമ്മയും മകളും മൂന്നുമാസത്തോളമായി പതിനേഴുകാരനെ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. ജൂണ്‍ ഏഴിനും സെപ്റ്റംബര്‍ 11 നുമിടയിലാണ് പീഡനം നടന്നതെന്നാണ് മാപ്പുസ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തുഷാര്‍ ലോട്‌ലികര്‍ വ്യക്തമാക്കി.
വീട്ടില്‍ നിന്നും പോയ ആണ്‍കുട്ടി ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായായിരുന്നു. അറസ്‌റ്റിലായ സ്‌ത്രീയുടെ വീട്ടിലായിരുന്നു താമസം. ഈ സമയത്തായിരുന്നു അമ്മയും മകളും പതിനേഴുകാരനെ ലൈംഗികമായി ഉപയോഗിച്ചത്.
കുറച്ചു ദിവസം മുമ്പ് വീട്ടില്‍ തിരിച്ചെത്തിയ ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയനാക്കി. ഈ ഘട്ടത്തിലാണ് പീഡനവിവരം വ്യക്തമായത്.
വിവാഹബന്ധം വേര്‍പ്പെടുത്തി മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു സ്ത്രീ. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
അതേസമയം, ആൺകുട്ടിയുടെ സമ്മതത്തോടെയാണു ലൈംഗിക ചൂഷണം നടന്നതെന്ന സംശയം പൊലീസ് തള്ളിക്കളയുന്നില്ല.