Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു

Rape case
മന്ദ്സോർ(മധ്യപ്രദേശ്) , വ്യാഴം, 28 ജൂണ്‍ 2018 (17:31 IST)
രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കാ‍ട്ടില്‍ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ മന്ദ്സോറിൽ ചൊവ്വാഴ്‌ചയാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഒരാള്‍ അറസ്‌റ്റിലായി.

കുട്ടിയെ കാണാന്‍ ഇല്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്‌കൂളിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നും കുട്ടിയെ ലഭിച്ചത്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.  പരിശോധനയില്‍ ക്രൂരമായ ലൈംഗിക പീഡനം നടന്നതായി വ്യക്തമായി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുത്തച്ഛൻ അയച്ചതാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയതെന്ന് ഇയാള്‍ പറഞ്ഞു. വനപ്രദേശത്ത് എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നും കുട്ടി ബഹളം വെച്ചതോടെയാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.

പ്രതിയുടെ പക്കൽ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ തിരിച്ചെടുത്തത് കുറ്റങ്ങള്‍ക്ക് വെള്ള പൂശാനോ ?; അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ ബൃന്ദ കാരാട്ട്