Webdunia - Bharat's app for daily news and videos

Install App

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മയും മകളും അറസ്റ്റിൽ

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മയും മകളും അറസ്റ്റിൽ

Webdunia
ശനി, 30 ജൂണ്‍ 2018 (12:48 IST)
പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച അമ്മയും മകളും അറസ്റ്റിൽ. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ നേപ്പാള്‍ സ്വദേശികളായ 45കാരി അമ്മയ്‌ക്കും 22കാരിയാ‍യ മകള്‍ക്കുമെതിരെ കേസെടുത്തു.

അമ്മയും മകളും മൂന്നുമാസത്തോളമായി പതിനേഴുകാരനെ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. ജൂണ്‍ ഏഴിനും സെപ്റ്റംബര്‍ 11 നുമിടയിലാണ് പീഡനം നടന്നതെന്നാണ് മാപ്പുസ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ തുഷാര്‍ ലോട്‌ലികര്‍ വ്യക്തമാക്കി.

വീട്ടില്‍ നിന്നും പോയ ആ‍ണ്‍കുട്ടി ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായായിരുന്നു. അറസ്‌റ്റിലായ സ്‌ത്രീയുടെ വീട്ടിലായിരുന്നു താമസം. ഈ സമയത്തായിരുന്നു അമ്മയും മകളും പതിനേഴുകാരനെ ലൈംഗികമായി ഉപയോഗിച്ചത്.

കുറച്ചു ദിവസം മുമ്പ് വീട്ടില്‍ തിരിച്ചെത്തിയ ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാ‍താപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയനാക്കി. ഈ ഘട്ടത്തിലാണ് പീഡനവിവരം വ്യക്തമായത്.

വിവാഹബന്ധം വേര്‍പ്പെടുത്തി മൂന്ന് കുട്ടികളോടൊപ്പം ജീവിക്കുകയായിരുന്നു സ്ത്രീ. പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിന് എതിരായ ഐപിസി 373 വകുപ്പനുസരിച്ചാണു ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

അതേസമയം, ആൺകുട്ടിയുടെ സമ്മതത്തോടെയാണു ലൈംഗിക ചൂഷണം നടന്നതെന്ന സംശയം പൊലീസ് തള്ളിക്കളയുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments