Webdunia - Bharat's app for daily news and videos

Install App

'മുകേഷും ഗണേഷും സിപിഎം അംഗങ്ങളല്ല, ഇവരോട് വിശദീകരണം തേടേണ്ടതില്ല': കോടിയേരി

'മുകേഷും ഗണേഷും സിപിഎം അംഗങ്ങളല്ല, ഇവരോട് വിശദീകരണം തേടേണ്ടതില്ല': കോടിയേരി

Webdunia
ശനി, 30 ജൂണ്‍ 2018 (12:31 IST)
താരസംഘടനയായ 'അമ്മ'യിലെ ചേരിതിരിവാണ് ഇന്ന് കേരളക്കര ഒട്ടാകെ ചർച്ചചെയ്യുന്നത്. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ വിമർശിച്ചും പിന്തുണച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്‍പ്പെട്ട ഇടത് ജനപ്രതിനിധികള്‍ പ്രതികരിക്കാത്തതിനെക്കുറിച്ച് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്.
 
സംഘടനയില്‍ അംഗങ്ങളായ ഇടത് എംഎല്‍എമാരോട് വിശദീകരണം തേടേണ്ടതില്ലെന്ന് കോടിയേരി വ്യക്തമാക്കി. 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എംഎല്‍എമാരുമായ കെ.ബി ഗണേഷ് കുമാർ‍, മുകേഷ് എന്നിവര്‍ സിപിഎം അംഗങ്ങളല്ലെന്ന് കോടിയേരി പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനെ വളച്ചൊടിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
 
ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്നലെ സിപൊഎം വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തവർക്കും അതിന്റെ ഭാഗമായി നിന്നവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. ഇതിന്റെ പേരിൽ മോഹൻലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അപലപനീയമാണെന്നും കോടിയേരി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Onam Holiday: ഓണം അവധി: സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

താമരശ്ശേരി ചുരത്തിന് ബദൽ; വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപാന മത്സരം; കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

അടുത്ത ലേഖനം
Show comments