Webdunia - Bharat's app for daily news and videos

Install App

രണ്ടാം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, രണ്ട് മക്കളെ കൂടെ കൂട്ടി; മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് അമ്മ

Webdunia
വെള്ളി, 10 മെയ് 2019 (11:17 IST)
രണ്ടാം ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് പെണ്‍മക്കള്‍ക്കൊപ്പം കാമുകന്റെ കൂടെ പോയ യുവതി മകളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധാവസ്ഥയിലായ മകളെ ആശുപത്രിയിലെത്തിയപ്പോഴാണ് മദ്യം കുടിപ്പിച്ചതിന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
കായംകുളം സ്വദേശിയായ 34 കാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരും കാമുകനും ചേര്‍ന്ന് 11 കാരിയെയാണ് മദ്യം കുടിപ്പിച്ചത്. രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവതി രണ്ട് മക്കളുമായി കാമുകനൊപ്പം ഒളിച്ചോടിയത്.
 
യുവതിയെയും മക്കളെയും കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മകള്‍ക്ക് മദ്യം നല്‍കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
 
യുവതിയെ ജാമ്യത്തില്‍ വിട്ടു. മകളെ ഇവർക്കൊപ്പം വിടാൻ തയ്യാറാകാത്തതിനെ തുടർന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ ഷെറിന്‍ കെന്നടി, ജില്ലാ ശിശുക്ഷേമ സമിതിയംഗം എ.എന്‍.പുരം ശിവകുമാര്‍ എന്നിവര്‍ ഇടപെട്ട് കുട്ടികളെ മായിത്തറയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments