Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകൾ കാമുകനെ വിവാഹം കഴിച്ചു; കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

മകൾ കാമുകനെ വിവാഹം കഴിച്ചു; കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
, വ്യാഴം, 9 മെയ് 2019 (15:13 IST)
മകള്‍ കാമുകനെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദന്‍ എന്നിവരാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. മകളുടെ പ്രണയത്തെ ശക്തമായി എതിർത്ത മാതാപിതാക്കൾ അറിയാതെയായിരുന്നു പെൺകുട്ടി വിവാഹം ചെയ്തത്. 
 
എന്നാൽ, ഇതറിഞ്ഞ വീട്ടുകാർ ആത്മഹത്യ ചെയ്യുകയായിരുന്നു. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. 
 
തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്. കുടുംബത്തിന് നാണക്കേടായെന്ന തരത്തില്‍ പലരും ഇവരെ കുറ്റപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന് ശേഷം ഇന്ത്യൻ റെയിൽവേയിൽന്നും 33രൂപ റീഫണ്ട് നേടി യുവാവ് !