Webdunia - Bharat's app for daily news and videos

Install App

കുടുംബ പ്രശ്നം പരിഹരിക്കാൻ മന്ത്രവാദ ചികിത്സ; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

രണ്ട് വർഷം മുൻപാണ് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് യുവതി സുനീർ മന്നാനിയുടെ അടുത്തെത്തുന്നത്.

Webdunia
വെള്ളി, 10 മെയ് 2019 (09:15 IST)
മന്ത്രവാദ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. മദ്രസാ അധ്യാപകൻ കൂടിയായ സുനീൻ മന്നാനിയാണ് പിടിയിലായത്. മലപ്പുറം നിലമ്പൂരിന് സമീപം പോത്തുകല്ലിലാണ് സംഭവമുണ്ടായത്. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ടാണ് പോത്തുകൽ സ്വദേശിയായ 35കാരി സിദ്ധനെ സമീപിച്ചത്.
 
രണ്ട് വർഷം മുൻപാണ് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് യുവതി സുനീർ മന്നാനിയുടെ അടുത്തെത്തുന്നത്. തമിഴ്നാട്ടിൽ രാമനാഥപുരം ജില്ലയിലെ ഏർവാടി എന്ന സ്ഥലത്ത് വലിയ ചികിത്സ കേന്ദ്രമുണ്ടെന്നും അങ്ങോട്ടേക്ക് വരണമെന്നും യുവതിയോട് സുനീർ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുനീർ മന്നാനിയ്ക്കൊപ്പം ഏർവാടിയിലേക്ക് പോയ യുവതിയെ യാത്രാ മധ്യേ ഇയാൾ പീഡിപ്പിച്ചു. 
 
തിരികെ നാട്ടിലെത്തിയ ശേഷം സംഭവിച്ചതെല്ലാം പുറത്തു പറയുമെന്ന് പറഞ്ഞ് ഇയാൾ സ്ത്രീയെ ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടില്വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് പീഡന വിവരം യുവതി മറച്ചുവെച്ചു. ഒടുവിൽ ഭർത്താവിനെ വിവരം അറിയിക്കുകയും പോത്തുങ്കൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

കൂടുതൽ സ്ത്രീകൾ ഇയാളുടെ ചൂഷണത്തിനിരയായിട്ടുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാർഡ് ചെയ്തു. പോത്തുകൽ, ആനക്കയം എന്നിവടങ്ങളിലെ മദ്രസകളിൽ അധ്യാപകനായിരുന്നു സുനീർ. പിന്നീട് വിദേശത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷമായിരുന്നു വ്യാജ ചികിത്സ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

അടുത്ത ലേഖനം