Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റു; നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ് എഫ് ഐ പ്രവര്‍ത്തകനെ ആക്രമിച്ചവര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 12 മാര്‍ച്ച് 2018 (09:35 IST)
കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
 
തൃച്ചംബരം ഉത്സവത്തിനിടെയാണ് കിരണിന് കു്‌ത്തേറ്റത്. ഉത്സവം കണ്ടു മടങ്ങിയ കിരണിനെ ഒരു കൂട്ടം ആളുകള്‍ വന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പരുക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
 
നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ എസ് എസ് കാര്യായത്തിനു മുന്നിലെ റോഡില്‍ വെച്ച് കാര്യാലത്തിനുള്ളില്‍ കേന്ദ്രീകരിച്ച പതിനഞ്ചോളം ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 15 പേരോളം ഉണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments