Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലിംങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുകയല്ലേ സിപി‌എം ചെയ്യുന്നത്? തലശ്ശേരി വർഗീയ കലാപത്തിനു പിന്നിൽ സിപിഎം: സുധാകരന്‍

ബിജെപിയും സിപി‌എമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? - ആഞ്ഞടിച്ച് സുധാകരന്‍

മുസ്ലിംങ്ങളെ ആക്രമിച്ചു കൊലപ്പെടുത്തുകയല്ലേ സിപി‌എം ചെയ്യുന്നത്? തലശ്ശേരി വർഗീയ കലാപത്തിനു പിന്നിൽ സിപിഎം: സുധാകരന്‍
, ശനി, 10 മാര്‍ച്ച് 2018 (14:37 IST)
1971ൽ തലശ്ശേരിയിൽ മുസ്‌ലിംകൾക്കെതിരെ നടന്ന കലാപത്തിനു പിന്നില്‍ സിപി‌എം ആണെന്ന് ആരോപിച്ച് 1972ല്‍ സിപിഐ പുറത്തിറക്കിയ നോട്ടീസ് പുറത്തുവിട്ട്  കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ബിജെപിയും സിപി‌എമ്മും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 
 
വോട്ട് നേടാനായി ചെപ്പടിവിദ്യകളാണ് സിപി‌എം ചെയ്യുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. ഗുജറാത്തിൽ ബിജെപി ചെയ്തതു പോലെ കേരളത്തിൽ മുസ്‌ലിം സമുദായത്തെ സംഘടിതമായി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത വേറെ ഏതു പാർട്ടിയുണ്ടെന്ന് പി ജയരാജന്‍ പറയണമെന്ന് സുധാകരന്‍ വിമര്‍ശിച്ചു.  
 
മു‌സ്‌ലിം സമുദായത്തിനുള്ളിൽ സിപിഎമ്മിനെതിരെയുണ്ടായ ജനവികാരത്തിൽനിന്നു രക്ഷപെടാൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ നടത്തുന്ന പരിഹാസ്യമായ ശ്രമമാണു തനിക്കെതിരായ കള്ള പ്രചാരണമെന്നു സുധാകരന്‍ ആരോപിച്ചു. ഫസൽ മുതൽ ഷുക്കൂർ മുതൽ ഷുഹൈബ് വരെ എത്ര മുസ്‌ലിം ചെറുപ്പക്കാരെയാണു സിപിഎം കൊലപ്പെടുത്തിയതെന്ന് സുധാകരന്‍ ചോദിക്കുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റൈൽമന്നന്റെ വാക്കുകൾ കമലിന് വിനയായി