Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ?- പെൺകുട്ടിയുടെ മുഖത്തടിച്ച് വനിതാ പൊലീസ്, മുസ്ലിം യുവാവിനെ സ്നേഹിച്ച ഹിന്ദു യുവതിക്ക് ക്രൂര പീഡനം

നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ?- പെൺകുട്ടിയുടെ മുഖത്തടിച്ച് വനിതാ പൊലീസ്, മുസ്ലിം യുവാവിനെ സ്നേഹിച്ച ഹിന്ദു യുവതിക്ക് ക്രൂര പീഡനം
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (13:55 IST)
ലൌ ജിഹാദ് എന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ പ്രണയിച്ച ഹിന്ദു യുവതിക്ക് നേരെ പൊലീസിന്റെ കൈയ്യേറ്റം. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലൗ ജിഹാദെന്ന് ആരോപിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ പിടിച്ച് നല്‍കിയ യുവാവിനേയും യുവതിയേയുമാണ് പോലീസ് ആക്രമിക്കുന്നത്. മീററ്റിലാണ് സംഭവം.
 
മുസ്ലീം വിശ്വാസിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയേയും ഹിന്ദുവായ യുവതിയേയും കഴിഞ്ഞ ദിവസം ലൗ ജിഹാദ് ആരോപിച്ച് ഒരുകൂട്ടം വിഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടുറോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് പക്ഷേ ആക്രമിച്ചവരുടെ പക്ഷം തന്നെയായിരുന്നു.
 
പോലീസ് രണ്ട് പേരേയും രണ്ട് ജീപ്പുകളിലായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ ജീപ്പില്‍ വെച്ച് പൊലീസ് യുവതിയെ ക്രൂരമായി മർദ്ദിക്കുന്നുണ്ട്. നിനക്ക് മുല്ലയെ ഒരുപാട് ഇഷ്ടമാണല്ലേ എന്ന് ചോദിച്ചായിരുന്നു പോലീസിന്‍റെ ക്രൂര മര്‍ദ്ദനം. വനിതാ പോലീസ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചു.
 
സ്റ്റേഷനിൽ എത്തിച്ച ശേഷം ഇവർക്ക് നേരെ ഉണ്ടായ മാനസിക ശാരീരിക പീഡനങ്ങള്‍ തുടര്‍ന്നു. ഇതിനിടെ യുവതിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി. യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ വിഎച്ച്പി പ്രവര്‍ത്തകരും പോലീസും യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഈ ആവശ്യം നിരസിച്ചു.
 
തുടര്‍ന്ന് വെകീട്ടോടെ പെണ്‍കുട്ടിയേയും യുവാവിനേയും പറഞ്ഞ് വിട്ടെങ്കിലും അക്രമം നടത്തിയ ആരേയും പോലീസ് ഇതുവരേയും അറസ്റ്റ് ചെയ്തിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു !