Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ കാമുകന് വഴങ്ങണമെന്ന് ആവശ്യം, രക്ഷകനായി സ്വന്തം കാമുകൻ- ക്ലൈമാക്സിൽ വില്ലനായത് കാമുകൻ

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (10:52 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ അറസ്റ്റിൽ. അമ്മയുടെ കാമുകന് വഴങ്ങിക്കൊടുക്കണമെന്ന ആവശ്യം രൂക്ഷമായപ്പോൾ പെൺകുട്ടിയെ രക്ഷപെടുത്തിയത് പെൺകുട്ടിയുടെ കാമുകനായിരുന്നു. എന്നാൽ, ഇയാൾ തന്നെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 
 
തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഉണ്ടന്‍കോട് സ്വദേശി അനൂപിനെ(24) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ മുപ്പത്തിയേഴുകാരിയായ വീട്ടമ്മ രണ്ട് പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു താമസം. 
 
ഇതിനിടെ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. ഇയാൾക്ക് പതിനേഴ്‌കാരിയായ മകളേയും വേണമെന്നായി. ഇതോടെ സ്വന്തം കാമുകന് വഴങ്ങാൻ അമ്മ മകളെ നിർബന്ധിക്കുകയും അയാള്‍ക്കൊപ്പമുള്ള വിവാഹത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
 
അമ്മയുടെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ പെൺകുട്ടി കാമുകനായ അനൂപിനെ വിളിച്ചുവരുത്തുകയും കൂടെ ഇറങ്ങി പോവുകയുമായിരുന്നു. എന്നാല്‍ അനൂപിന്റെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അന്ന് രാത്രി അനൂപ് പെണ്‍കുട്ടിയുമായി സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു. അവിടെവെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. 
 
അടുത്ത ദിവസം മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ വെള്ളറട പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറം‌ലോകം അറിഞ്ഞത്. പരാതി കിട്ടിയ ഉടൻ തന്നെ രണ്ട് പേരേയും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പൊലീസ് അറിഞ്ഞത്. ഇതോടെ അമ്മയെയും അമ്മയുടെ കാമുകനേയും പെൺകുട്ടിയുടെ കാമുകനേയും പ്രതിയാക്കി പൊലീസ് കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments