Select Your Language

Notifications

webdunia
webdunia
webdunia
webdunia

സേലത്ത് 74ക്കാരനെ ഗുരുതരാവസ്ഥയിൽ ഫ്രീസറിൽ നിന്നും രക്ഷിച്ചു, കൊലപാതക ശ്രമത്തിന് പിന്നിൽ കുടുംബം

സേലത്ത് 74ക്കാരനെ ഗുരുതരാവസ്ഥയിൽ ഫ്രീസറിൽ നിന്നും രക്ഷിച്ചു, കൊലപാതക ശ്രമത്തിന് പിന്നിൽ കുടുംബം
, ബുധന്‍, 14 ഒക്‌ടോബര്‍ 2020 (13:52 IST)
തമിഴ്‌നാട് സേലത്ത് 74 വയസ്സുകാരനെ ഗുരുതരാവസ്ഥയിൽ ഫ്രീസറിൽ നിന്നും രക്ഷപ്പെടുത്തി. ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌ത 74കാരനെ കുടുംബം അർധരാത്രി മുഴുവൻ ഫ്രീസറിൽ കിടത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വലിയ ജനരോഷമാണ് കുടുംബത്തിനെതിരെ ഉയരുന്നത്.
 
അടുത്തിടെയാണ് 74കാരനായ ബാലസുബ്രഹ്മണ്യ കുമാർ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സഹോദരൻ ഒരു ഫ്രീസർ ബോക്‌സ് ആവശ്യപ്പെടുകയും ഇയാൾ മരിക്കുന്നതിനായി
കാത്തുനിൽക്കുകയുമായിരുന്നു. മരണം സംഭവിക്കാതെ തന്നെ ഫ്രീസർ ഓർഡർ ചെയ്‌തതിൽ സംശയിച്ച ഏജൻസിയാണ് 74ക്കാരന്റെ ജീവൻ രക്ഷപ്പെടാൻ കാരണമായത്.
 
രാത്രി മുഴുവൻ 74ക്കാരനെ കുടുംബം ഫ്രീസറിൽ കിടത്തിയതായാണ് വിവരം. അതേസമയം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പ്രൈവറ്റ് കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലിചെയ്തിരുന്ന 74ക്കാരൻ സഹോദരന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് ഇതുവരെ കൊവിഡ് വീണ്ടും ബാധിച്ചത് 24 പേര്‍ക്ക്