Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകള്‍ അറസ്റ്റില്‍

മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ശനി, 26 സെപ്‌റ്റംബര്‍ 2020 (10:56 IST)
കൊട്ടാരക്കരയില്‍ മുത്തശ്ശിയെ കൊലപ്പെടുത്തതാന്‍ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പോലീസ് അറസ്‌റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) ആക്രമിച്ച് കൊലപ്പെടുത്തതാണ് ശ്രമിച്ച നിഷ എന്ന ഇരുപത്തിനാലുകാരിയാണ് അറസ്റ്റിലായത്.
 
സരസമ്മയുടെ മകളുടെ മകളായ നിഷ തടിക്കഷണം ഉപയോഗിച്ച് സരസമ്മയെ ആക്രമിക്കുകയായിരുന്നു. മുത്തശ്ശിയുടെ പേരിലുള്ള വസ്തു കൊച്ചു മകള്‍ക്ക് എഴുതി നല്‍കാത്തതാണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
 
കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ് ചെയ്തത്. പരിക്കേറ്റ സരസമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയവരെ നിഷ തടസപ്പെടുത്തിയതായും പോലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിനില്‍ യാത്ര ചെയ്യവേ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍