യുപിയിലെ ക്രൂരതകള്‍ തുടരുന്നു; പൊതു പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാനെത്തിയ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു
യുപിയിലെ ക്രൂരതകള്‍ തുടരുന്നു; പൊതു പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാനെത്തിയ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു
പൊതു പൈപ്പിൽനിന്നും വെള്ളം എടുക്കാന്‍ എത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തർപ്രദേശിലെ കാൺപുരിൽ ദെഹാത് ജില്ലയിലെ ബൈന എന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബൈനയിലെ രമേഷ് ബാബു ധോരെ എന്നയാളുടെ മകൾ നിധി ധോരെയാണ് അതിക്രമത്തിനു ഇരയായത്.
പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അഞ്ചംഗ സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വെള്ളം എടുക്കാന്‍ പറ്റില്ലെന്നും തിരികെ വീട്ടിലേക്ക് പോകാനും യുവാക്കള്‍ ആാവശ്യപ്പെട്ടെങ്കിലും നിധി ഇത് അവഗണിച്ചു.
യുവാക്കളുടെ നിര്‍ദേശം അവഗണിച്ച് പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ ശ്രമിച്ച നിധിയെ യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് നിധിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, സംഭവശേഷം പ്രതികള്‍ രക്ഷപ്പെട്ടു.