പെര്‍ഫ്യൂമും ഷാംപുവും അമിതമായി ഉപയോഗിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമായേക്കാം!
പെര്‍ഫ്യൂമും ഷാംപുവും അമിതമായി ഉപയോഗിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമായേക്കാം!
ഇന്നത്തെ സമൂഹത്തിലെ യുവതി യുവാക്കള്‍ സൗന്ദര്യ ബോധത്തിന് വലിയ തോതിലുള്ള പ്രാധാന്യം നല്‍കുന്നുണ്ട്. ആകര്‍ഷണിയമായ രീതിയില്‍ വസ്ത്രധാരണം ചെയ്യുന്നതിനൊപ്പം പെർഫ്യൂം അടക്കമുള്ള വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ അശോക് വെങ്കിട്ട രാമന് പുറത്തുവിട്ട റിപ്പോര്‍ട്ട് എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. പെർഫ്യൂം, ഷാംപൂ എന്നീ വസ്തുക്കളുടെ അമിതമായ ഉപയോഗം കാന്‍സറിന് കാരണമാകുമെന്നാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.
ആൽഡിഹൈഡ്സ് എന്ന രാസവസ്തു മനുഷ്യശരീരത്തിൽ ചെറിയ അളവിൽ ഉണ്ടാകാറുണ്ട്. ഷാംപൂ, പെർഫ്യൂം തുടങ്ങിയവയുടെ അമിതമായ ഉപയോഗം ശരീരത്തിലെ ഡിഎൻഎ സംവിധാനത്തെ ദോഷകരമായി ബാധിക്കുകയും അതുവഴി കാൻസറിന് കാരണമാകുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വാഹനങ്ങളില്‍ സുഗന്ധം പരത്താന്‍ ഉപയോഗിക്കുന്ന കൃത്രിമപദാർത്ഥങ്ങളും അപകടകരമാണെന്നാണ് പഠങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.