Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: 37 കാരൻ അറസ്റ്റിൽ

Cheating Cryptocurrency Malappuram 
തട്ടിപ്പ് ക്രിപ്റ്റോകറൻസി മലപ്പുറം

എ കെ ജെ അയ്യർ

, ചൊവ്വ, 4 മാര്‍ച്ച് 2025 (19:56 IST)
മലപ്പുറം: വന്‍തുകയുടെ മോറീസ് കോയിന്‍ വ്യാജ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് കുമ്പള സ്വദേശി കെ.എ. മുഹമ്മദ് ഇര്‍ഷാദിനെ മലപ്പുറം ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. 1800 കോടി രൂപയുടെ തട്ടിപ്പില്‍ ഉള്ള 17 പ്രതികളില്‍ ഇതുവരെയായി 9 പേര്‍ അറസ്റ്റിലായി. ഇപ്പോള്‍ പിടിയിലായ മുഹമ്മദ് ഇര്‍ഷാദ് കേസിലെ ഒന്‍പതാം പ്രതിയാണ്.
 
കേസിലെ പ്രധാന പ്രതി പൂക്കോട്ടുപാടം തോട്ടക്കര കളിച്ചിടുക്കില്‍ വീട്ടില്‍ നിഷാദ് (39) ഒളിവിലാണുള്ളത്. 15000 രൂപാ നിക്ഷേപിച്ചാല്‍ പ്രതിദിനം 270 രൂപാ വീതം 300 ദിവസം ലാഭവിഹിതം നല്‍കുമെന്നും നിക്ഷേപ തുക ക്രിപ്‌റ്റോ കറന്‍സി വഴി തിരിച്ചു നല്‍കും എന്നുമായിരുന്നു വാഗ്ദാനം. നിക്ഷേപിക്കുന്നവര്‍ മറ്റുള്ളവരെ ചേര്‍ത്താല്‍ കമ്മീഷന്‍ നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതില്‍ ഏജന്റ് ആയിന്ന മുഹമ്മദ് ഇര്‍ഷാദ് 93 കോടി രൂപാ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി പിരിച്ച് ഒന്നാം പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചിരുന്നു. ലാഭവിഹിതം ലഭിക്കാതായതോടെ സംഗതി പരാതിയാവുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇര്‍ഷാദിനെ മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെലികോം മേഖലയിലും AI, ഓപ്പൺ ടെലികോം AI പ്ലാറ്റ്ഫോമിനായി കൈകോർത്ത് ജിയോ, എഎംഡി, സിസ്കോ, നോക്കിയ