Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെലികോം മേഖലയിലും AI, ഓപ്പൺ ടെലികോം AI പ്ലാറ്റ്ഫോമിനായി കൈകോർത്ത് ജിയോ, എഎംഡി, സിസ്കോ, നോക്കിയ

ടെലികോം മേഖലയിലും  AI, ഓപ്പൺ ടെലികോം  AI പ്ലാറ്റ്ഫോമിനായി കൈകോർത്ത് ജിയോ, എഎംഡി, സിസ്കോ, നോക്കിയ

അഭിറാം മനോഹർ

, ചൊവ്വ, 4 മാര്‍ച്ച് 2025 (19:45 IST)
ബാര്‍സിലോണ: ലോകത്തിലെ നാല് പ്രമുഖ സാങ്കേതിക കമ്പനികള്‍ ഒരുമിച്ച് പുതിയ ഓപ്പണ്‍ ടെലികോം AI പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യാന്‍ പോകുന്നു. ജിയോ പ്ലാറ്റ്‌ഫോമ്‌സ് ലിമിറ്റഡ് (JPL), എഎംഡി, സിസ്‌കോ, നോക്കിയ എന്നിവര്‍ ബാര്‍സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2025-ലാണ് ടെലികോം രംഗത്ത് AI ടെക്‌നോളജി കൂടി ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത് പുതിയ പ്ലാറ്റ്‌ഫോം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് AI പരിഹാരങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നതായിരിക്കും.

ഈ പുതിയ ടെലികോം AI പ്ലാറ്റ്‌ഫോം നെറ്റ്വര്‍ക്ക് സുരക്ഷ, കാര്യക്ഷമത, കഴിവ് എന്നിവ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വരുമാനത്തിന് പുതിയ വഴികളും തുറക്കുമെന്ന് ടെലികോം കമ്പനികള്‍ പറയുന്നു. ഈ മള്‍ട്ടി-ഡൊമെയ്ന്‍ ഇന്റലിജന്‍സ് ഫ്രെയിംവര്‍ക്ക് നെറ്റ്വര്‍ക്ക് ഓപ്പറേഷനുകളും ഓട്ടോമേഷനും ഏകീകരിച്ച് എന്‍ഡ്-ടു-എന്‍ഡ് നെറ്റ്വര്‍ക്ക് ഇന്റലിജന്‍സ് നല്‍കും.
 
റിലയന്‍സ് ജിയോ ആയിരിക്കും പുതിയ പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഉപയോക്താവ്. ടെലികോം കമ്പനികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം ആയതിനായി തന്നെ പുതിയ പ്ലാറ്റ്‌ഫോം  കാര്യക്ഷമതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുമെന്നും സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ അണ്‍ലോക്ക് ചെയ്യുമെന്നും സിസ്‌കോ സിഇഒ ചക്ക് റോബിന്‍സ് പറഞ്ഞു. AI പ്ലാറ്റ്‌ഫോം ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തില്‍ പുതിയ സേവനങ്ങളും വരുമാനത്തിന് പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യൂ മാമന്‍ വ്യക്തമാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Cabinet Meeting Decisions 04-03-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍