Webdunia - Bharat's app for daily news and videos

Install App

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച 19കാരിയെ നടുറോഡില്‍ വെച്ച് കുത്തിക്കൊന്നു - യുവാക്കള്‍ അറസ്‌റ്റില്‍

Webdunia
വെള്ളി, 10 മെയ് 2019 (16:03 IST)
ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയെ ആളുകള്‍ നോക്കിനില്‍ക്കെ നടുറോഡില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. അഹമ്മദാബാദിലെ ബവ്‍ല നഗരത്തിലാണ് ബുധനാഴ്‌ച വൈകിട്ട് 19-കാരി കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ കേതന്‍ വഘേലയെയും സുഹൃത്തുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ക്കറ്റിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് കേതന്‍ ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ആവശ്യം നിരസിച്ച് മുന്നോട്ട് പോയി. ഇതില്‍ പ്രകോപിതനായ പ്രതി പിന്നാലെ എത്തി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തി.

നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ് കൊല നടന്നത്. ഈ സമയം സമീപത്തുണ്ടായിരുന്ന ഒരാള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്.

കൊലപാതകത്തിന് കേസെടുത്ത പൊലീസ് ദലിത് വിഭാഗത്തിന് എതിരയെുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തി. രണ്ട് ആഴ്‌ചകള്‍ക്ക് ശേഷം വിവാഹം നടക്കാനിരിക്കെയാണ് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ പഠിക്കാൻ പറ്റാത്തവരെ പിരിച്ചുവിടാൻ ആക്സഞ്ചർ, 11,000 പേരെ ഒഴിവാക്കി!

ദുരന്തത്തിന് ഉത്തരവാദി വിജയെന്ന് ഓവിയ, നടിക്കെതിരെ സോഷ്യൽമീഡിയയിൽ അസഭ്യവർഷം, പോസ്റ്റ് പിൻവലിച്ചു

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

അടുത്ത ലേഖനം
Show comments