Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണം; അമ്മ അറസ്റ്റിൽ

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണം; അമ്മ അറസ്റ്റിൽ
, വെള്ളി, 10 മെയ് 2019 (13:28 IST)
തൊടുപുഴയിൽ ഏഴുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മ അറസ്റ്റിൽ. കുറ്റകൃത്യം മറച്ചുവെച്ചുവെന്നും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. അമ്മയുടെ കാമുകന്റെ മർദ്ദനത്തെ തുടർന്ന് കഴിഞ്ഞ മാസം നാലിനാണ് കുട്ടി മരണപ്പെട്ടത്. 
 
സംസ്ഥാനത്തെ ഒട്ടാകെ ഞെട്ടിച്ച കേസിൽ കുട്ടിയുടെ അമ്മയെ സാക്ഷിയാക്കാനായിരുന്നു പൊലീസ് തീരുമാനിച്ചത്. എന്നാൽ, ഇത്രയും വലിയൊരു ക്രൂരത മറച്ച് വെച്ച യുവതിയെ സാക്ഷിയാക്കുന്ന പൊലീസ് നപടിക്കെതിരെ സോഷ്യൽ മീഡിയ ഒന്നാകെ ശക്തമായി വിമർശനമുന്നയിച്ചിരുന്നു. 
 
തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതിയെ മുട്ടം കോടതിയിൽ ഹാജരാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാവേലിക്കര ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 | Mavelikkara Lok Sabha Election 2019