കൈകഴുകാതെ ഭക്ഷണത്തിൽ തൊട്ടു, യു പിയിൽ യുവാവിന് ത്രിശൂലം കൊണ്ട് ആക്രമണം

അഭിറാം മനോഹർ

തിങ്കള്‍, 17 ഫെബ്രുവരി 2020 (17:39 IST)
കൈകഴുകാതെ ഭക്ഷണം തൊട്ടത്തിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ ബല്ല്യ ജില്ലയിൽ യുവാവിന് ക്രൂരമർദ്ദനം. ത്രിശൂലമുപയോഗിച്ച് നാലംഗങ്ങൾ വരുന്ന സംഘമാണ് യുവാവിനെ ആക്രമിച്ചത്. ഭോകതി ഗ്രാമത്തിൽ സമുദായം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. ഗ്രാമത്തിലെ എല്ലാവരെയും പരിപാടിക്കായി ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയിൽ ജോലിചെയ്തിരുന്ന കല്‍ക്കരി ഷോപ്പില്‍ നിന്നും  എത്തിയ ഉപേന്ദ്ര റാം എന്ന യുവാവ് കൈകഴുകാതെ നേരിട്ട് ഭക്ഷണം കഴിക്കാൻ എടുത്തു. ഇതിൽ പ്രകോപിതരായ സംഘമാണ് ഇയാൾക്ക് നേരെ ആക്രമണമഴിച്ചുവിട്ടത്.
 
നിലത്തുവീണ ഉപേന്ദ്ര റാമിനെ ശൂലമെടുത്ത് കുത്തിയതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള ഇയാൾ അപകടാവസ്ഥ തരണം ചെയ്‌തിട്ടില്ല. അതേസമയം പരാതി ലഭിച്ചിട്ടില്ല എന്ന വാദത്തിൽ പോലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യുകയൊ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്‌തിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പല്ലിയും വിഷപ്പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പാമ്പിന്റെ തലയിൽ കടിച്ച് പല്ലി, വീഡിയോ !