പല്ലി പാമ്പിനോട് പോരാടുന്നത് കണ്ടിട്ടുണ്ടോ ? ക്വീൻസ്‌ലാൻഡിലെ ബ്രിസ്‌ബേനിൽനിന്നുമുള്ള വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുകയാണ്. ബ്രിസ്ബേനിലെ ഒരു വീടിന് മുന്നിലാണ് സംഭവം. പുറത്തുപോകൻ വീട്ടിൽനിന്നിറങ്ങിയതോടെയാണ് വീട്ടുടമ പാമ്പും പല്ലിയും തമ്മിലുള്ള പോരാട്ടം കാണുന്നത്.
വലിയ പല്ലിയായ ബ്ലു ടങ് ലിസാർഡും, വിഷപ്പാമ്പായ ഓസ്ട്രേലിയൻ ബ്രൗൺ സ്നേക്കും തമ്മിലാണ് പോരാട്ടം. ഇരുവരും വിട്ടുകൊടുക്കാതെ ആങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. പോരിനിടെ വിഷപ്പാമ്പിന്റെ തലയിൽ പല്ലി കടിയ്ക്കുന്നുണ്ട്. ശരീരം കൊണ്ട് ചുറ്റി വരിഞ്ഞ് പല്ലിയെ കീഴ്പ്പെടുത്താൻ പാമ്പ് ശ്രമിയ്ക്കുന്നുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ പല്ലി ചെറുത്തുനിന്നു.
എന്നാൽ ഒടുവിൽ പാമ്പിന് മുന്നിൽ പല്ലി കീഴടങ്ങുകയായിരുന്നു. ഇതിന് ശേഷം പാമ്പ് ഇഴഞ്ഞു നിങ്ങുന്നതും വീഡിയോയിൽ കാണാം. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരികളായ പാമ്പുകളിൽ ഒന്നാണ് ഈസ്റ്റേർൺ ബ്രൗൺ സ്നേക്ക്. ജനവാസ കേന്ദ്രങ്ങളിൽ ഇവയെ ധാരാളമായി കാണപ്പെടാറുണ്ട്.