ഇരുണ്ട നിറം, സൌന്ദര്യമില്ല, ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ചുട്ടുകൊന്നു

വ്യാഴം, 18 ഏപ്രില്‍ 2019 (14:22 IST)
ബറേലി: ഭർത്താവ് തന്റെ സൌന്ദര്യത്തിന് ചേർന്ന വ്യക്തിയല്ല എന്ന കോം‌പ്ലക്സിനെ തുടർന്ന് ഭാര്യ ഭർത്താവിനെ ചുട്ടുകൊന്നു. ഉത്തർ‌പ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രേം ശ്രീ എന്ന യുവതിയാണ് ഭർത്താവ് സത്യറാം സിംഗിനെ തീകൊളുത്തി കൊലപ്പെടുത്തിയത്.
 
രണ്ട് വർഷങ്ങൾക്ക് മുൻപാണ് സത്യറാം സിംഗും, പ്രേം ശ്രീയും വിവഹിതരാകുന്നത്. എന്നാൽ ഭർത്താവിന്റെ ഇരുണ്ട നിറം ഇവർക്ക് അംഗികരിക്കൻ സധിച്ചിരുന്നതല്ല. അഞ്ച് മാങ്ങാൾക്ക് മുൻപ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരുന്നു. ഇതിന് ശേഷവും ഭർത്താവിന്റെ ഇരുണ്ട നിറത്തിൽ ഇവർ സ്വസ്ഥയായിരുന്നു.
 
തന്റെ സൌന്ദര്യത്തിന് യോജിച്ച വ്യക്തിയെ അല്ല തനിക്ക് ഭർത്താവായി ലഭിച്ചത് എന്ന് പ്രേം ശ്രീ എപ്പോഴും പരാതി പറയാറുണ്ടായിരുന്നു എന്ന് സത്യറാം സിംഗിന്റെ സഹോദരൻ വ്യക്തമാക്കി. 
 
ഭർത്താവിന് സൌന്ദര്യമില്ല എന്ന തോന്നൽ ശക്തമായതോടെ ഉറങ്ങിക്കിടന്ന സത്യറാം സിംഗിന്റെ ദേഹത്ത് പ്രേം ശ്രീ തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെയാണ് സത്യറാം സിംഗ് മരിച്ചത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രേം ശ്രീയെ അറസ്റ്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കോട്ടയത്ത് പശുക്കിടാവിന്റെ വാൽ മുറിച്ച് മരത്തിൽ കെട്ടിത്തൂക്കി സാമൂഹികവിരുദ്ധരുടെ ക്രൂരത