കാമുകന്റെ പേര് വെളിപ്പെടുത്തിയില്ല, അവിഹിതബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊന്നു, കൊലപതകം ആറ്‌ പെൺ‌മക്കൾ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

ബുധന്‍, 17 ഏപ്രില്‍ 2019 (20:08 IST)
ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട് എന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മുംബൈയിലെ ഗാന്ധി നഗറിൽ തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. അജ്മതുന്നീസ എന്ന 40കരിയെ ഭർത്താവ് മുഹമ്മദ് റക്കീബ് ഖാൻ കൊലപ്പെടുത്തുകയായിരുന്നു.
 
ആറ് പെൺമക്കളും സഹോദരന്റെ ഭാര്യയും വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു റക്കീബ് ഖാൻ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം ഇയാൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിതബന്ധം ഇണ്ട് എന്ന് ഇയാൾ സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
കാമുകന്റെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് റക്കീബ് ഖാൻ ഭാര്യയുമായി വഴക്കിടുകയായിരുന്നു. താൻ നിരപരാധിയാണ് എന്ന് ഭാര്യ കരഞ്ഞുപറഞ്ഞെങ്കിലും ഇത് കേൾക്കാൻ ഇയാൾ തയ്യാറായില്ല. ഭാര്യ തന്നെ വഞ്ചിക്കുന്നു എന്ന് ഉറച്ചുവിശ്വസിച്ച പ്രതി ഭാര്യയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
കൊലപതകം നടന്ന വിവരം വീട്ടിലെ മറ്റാരും തന്നെ അറിഞ്ഞിരിന്നില്ല. കൃത്യം നടത്തിയ ശേഷം റക്കീബ് ഖാൻ പൊലീസ് കൺ‌ഡ്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിൽ എത്തിയതോടെയാണ് അമ്മ കൊല്ലപ്പെട്ടതായി ഇയാളുടെ ആറ്‌ പെൺ‌മക്കൾ അറിയുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജൂലൈ 15ന് ശേഷം പോണ്‍ സൈറ്റ് നോക്കിയാല്‍ പണികിട്ടും!