Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാണാതായ പമ്പുടമയുടെ മൃതദേഹം ഗുരുവായൂർ റോഡരികിൽ, കൈ പിറകിലേക്ക് കെട്ടിയ നിലയിൽ

കാണാതായ പമ്പുടമയുടെ മൃതദേഹം ഗുരുവായൂർ റോഡരികിൽ, കൈ പിറകിലേക്ക് കെട്ടിയ നിലയിൽ
, ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (12:45 IST)
തൃശൂർ കൈപമംഗലത്തുനിന്നും കണാതായ പമ്പുടമയുടെ മൃതദേഹം ഗുരുവായൂർ റോഡരികിൽ കണ്ടെത്തി. ഗുരുവായൂർ മമ്മിയൂർ റോഡരികിൽനിന്നുമാണ് മൃതദേഹം കണ്ടെത്തിയത് കൈകൾ രണ്ടും പിറകിലേക്ക് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൈപ‌മംഗലം സ്വദേശി മനോഹരനാണ് കൊല ചെയ്യപ്പെട്ടത്. 
 
രാത്രിയിൽ പമ്പിൽനിന്നും വീട്ടിലേക്ക് സ്വന്തം കാറിൽ മനോഹരൻ പുറപ്പെട്ടതാണ്, ഇതിനിടെ മനോഹരൻ വീട്ടിലെത്താത്തതിന് തുടർന്ന് വീട്ടുകാർ ഫോണിൽ വിളിച്ച് അന്വേഷിച്ചെങ്കിലും അദ്ദേഹം ഉറങ്ങുകായാണ് എന്നാണ് മറ്റൊരാൾ ഫോണിൽ പറഞ്ഞത്. ഇടക്ക് മനോഹരൻ പമ്പിൽ തന്നെ കിടന്നുറങ്ങാറുള്ളതുകൊണ്ട് വീട്ടുകാർക്ക് സംശയം ഒന്നും തോന്നിയില്ല.
 
എന്നാൽ അടുത്ത ദിവസം മനോഹരനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. മനോഹരൻ സഞ്ചരിച്ചിരുന്ന കാറും ഫോണും കണ്ടെത്താനായിട്ടില്ല. രാത്രി ഫോൺ എടുത്ത അഞ്ജാതനാകാം കൊലയാളി എന്നാണ് പൊലീസിന്റെ അനുമാനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.           

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരിൽ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്സി തട്ടിയെടുത്തു; പിന്തുടര്‍ന്ന് ടാക്സി പിടികൂടി പൊലീസ്