Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹീന്ദ്രയും ഫോർഡും ഒന്നിക്കുന്നു, ആദ്യം XUV 500 അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവി !

മഹീന്ദ്രയും ഫോർഡും ഒന്നിക്കുന്നു, ആദ്യം XUV 500 അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവി !
, തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (20:26 IST)
ഇന്ത്യൻ വിപണിയിൽ പുതിയ വാഹങ്ങൾ നിർമ്മിക്കാൻ മഹിന്ദ്ര ഫോർഡ് സഹകരണം. ഒരുമിച്ച് വാഹനങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കാൻ അടുത്തിടെയാണ് ഇരു കമ്പനികളും തമ്മിൽ ധാരണയായത്. സഹകരണത്തിൽ 51 ശതമാനം നിക്ഷേപം മഹിന്ദ്രയും 49 ശതമാനം നിക്ഷേപം ഫോർഡുമാണ് നടത്തുക.
 
മഹീന്ദ്രയുടെ XUV 500 മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവിയാണ് ഇരു കമ്പനികളുടെയും സഹകരണത്തോടെ ആദ്യം പുറത്തിറങ്ങുക. ആദ്യം ഫോർഡ് ബ്രാൻഡിൽ പുറത്തിറങ്ങുന്ന വാഹനം പിന്നീട് മഹീന്ദ്രയുടെ ബ്രാൻഡിലും വിപണിയിൽ എത്തും. മഹിന്ദ്രയുടെ മരാസോയെ അടുസ്ഥാനപ്പെടുത്തിയുള്ള എംപിവിയാണ് അടുത്തതായി ഇരു കമ്പനികളും ചേർന്ന് വിപണിയിൽ എത്തിക്കുക. ഫോർഡ് ബാഡ്ജിലായിരിക്കും ഈ വാഹനവും ആദ്യം പുറത്തിറങ്ങുക. ഇലക്ട്രിക് വാഹനങ്ങളും ഇരു കമ്പനികളുടെയും സഹകരണത്തോടെ പുറത്തിറക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓർഡർ ചെയ്തത് പീക്കോക് കേക്ക്, കിട്ടിയയത് വെട്ടുകിളിയുടെ രൂപം, ചിത്രം കണ്ട് മൂക്കത്ത് കൈവച്ച് സോഷ്യൽ മീഡിയ