Select Your Language

Notifications

webdunia
webdunia
webdunia
Monday, 5 May 2025
webdunia

മണ്ഡപത്തിലിരുന്ന വധുവിന് വെടിയേറ്റു; ചികിത്സ തേടിയ യുവതി തിരികെ വന്ന് വിവാഹിതയായി

police
ന്യൂഡല്‍ഹി , വെള്ളി, 18 ജനുവരി 2019 (14:58 IST)
വിവാമണ്ഡപത്തില്‍ ഇരിക്കവെ വധുവിന് വെടിയേറ്റു. പരുക്കേറ്റ യുവതി ചികിത്സയ്‌ക്ക് ശേഷം തിരികെ എത്തി വിവാഹിതയായി. ഡല്‍ഹിയലെ ശഖര്‍പൂരില്‍ വ്യാഴാചയാണ് സംഭവം. വെടിവയ്‌പ്പില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിവാമണ്ഡപത്തില്‍ വരനൊപ്പം ഇരിക്കുമ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അജ്ഞാതന്‍ വധുവിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. കാലില്‍ വെടിയേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ അക്രമി രക്ഷപ്പെട്ടു.

ആശുപത്രിയിലെത്തി ചികിത്സ തേടിയ യുവതി മണ്ഡപത്തില്‍ തിരിച്ചെത്തി താലിയണിയുകയായിരുന്നു. അതേസമയം, വധുവിന് നേര്‍ക്ക് അഞ്ജാതന്‍ വെടിയുതിര്‍ക്കാനുള്ള കാരണം വ്യക്തമല്ല.

കല്ല്യാണത്തിന് ശേഷം പൊലീസ് വധുവിന്റെ മൊഴിയെടുത്തു. പ്രതിക്കായി അന്വേഷണം ശക്തമാക്കിയെന്നും വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്രം 2025ൽ നിർമ്മിച്ചാൽ മതി, രാമക്ഷേത്രത്തെ സജീവമാക്കി നിർത്തി വിണ്ടും നേട്ടംകൊയ്യാനുള്ള ആർ എസ് എസ്സിന്റെ പുതിയ തന്ത്രം ?