അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കും എന്ന് വാദം ഉയർത്തി, പ്രകടന പത്രികയിൽ പ്രധാന വാദ്ഗാനമായി ഉയർത്തിപ്പിടിച്ച് വടക്കേ ഇന്ത്യയിലെ ഹൈന്ദവ വോട്ടുകൾ ദ്രുവീകരിച്ചാണ് ബി ജെ പി സർക്കാർ അധികാരത്തിലെത്തിയത്. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ക്യാംപെയിനുകൾക്കെല്ലാം അന്ന് അമരത്ത് നിന്ന് ബി ജെ പിയെ സഹായിച്ചത് ആർ എസ് എസ് ആയിരുന്നു
രാമ ക്ഷേത്ര നിർമ്മാണം വലിയ രീതിയിൽ തന്നെ ബി ജെ പിയെ സഹായിക്കുകയും ചെയ്തു. കോടതിയുടെ പരിഗണണനയിൽ ഇരിക്കുന്ന ഒരു കാര്യത്തെക്കുറിച്ചാണ് ബി ജെ പി വാഗ്ധാനം നൽകിയത് എന്ന് വിമർഷനങ്ങൾ ഉയർന്നിട്ടും ആ വിമർശനങ്ങൾക്കൊന്നും വില നൽകിയിരുന്നില്ല.
അധികാരത്തിലെത്തിയ ശേഷം കേന്ദ്ര മന്ത്രിമാർ പോലും രാമക്ഷേത്രം നിർമ്മിക്കുക തന്നെ ചെയ്യും എന്ന് പൊതുവേദികളിൽ പരസ്യമായി പ്രഖ്യാപിക്കുകപോലും ചെയ്തു. ആളുകളുടെ വൈകാരികതയെ കൂടുതൽ കൂടുതൽ സജീവമാക്കാൻ ഇതിലൂടെ സാധിച്ചു. എന്നാൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഭൂമി തർക്ക കേസ് തീർപ്പായി അയോധ്യയിൽ രാമ ക്ഷേത്രം ഉടൻ പണിതുയർത്തുക സാധ്യമല്ല എന്ന് ആർ എസ് എസ്, ബി ജെ പി നേതൃത്വത്തിന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്.
അപ്പോൾ ലക്ഷ്യം വോട്ടുകളായിരുന്നു. അതിനുള്ള തന്ത്രൊപരമായ നീക്കം തന്നെയായിരുന്നു രാമക്ഷേത്ര നിർമ്മാനം എന്ന വാഗ്ധനം. രാമ ക്ഷേത്ര നീർമ്മാണം ആരംഭിക്കാത്തത്തിൽ ആർ എസ് എസ് കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് വിമർഷിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അരികിൽ എത്തിയതോടെ കാര്യങ്ങളിൽ ആർ എസ് എസ് മാറ്റം വരുത്തി.
2025ഓടെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചാൽ മതി എന്നാണ്. ഇപ്പോൾ ആർ എസ് എസ് നിലപാട് സ്വികരിച്ചിരിക്കുന്നത്. ആർ എസ് എസ് ദേശിയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയാണ് ഒരു പൊതുവേദിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ചുരുക്കി പറഞ്ഞാൽ എൻ ഡി എ സർക്കാരിന് ഭരണ തുടർച്ച ഉണ്ടാക്കുന്നതിനായി രാമക്ഷേത്ര നിർമ്മാണത്തെ വീണ്ടും ഉപയോഗിക്കാൻ തയ്യാറെടുക്കുന്നു എന്ന് സാരം.
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ ബി ജെ പിക്ക് കനത്ത തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത് ഈ ട്രൻഡ്, ലോകസഭാ തിരഞ്ഞെടുപ്പ് വരെ തുടർന്നാൽ ബി ജെ പി കനത്ത പരാജയം തന്നെ ഏറ്റുവാങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് ആർ എ എസ് രാമ ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റം വരുത്താൻ കാരണം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
അയോധ്യ ഭൂമി തർക്ക കേസ് ഇനി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്. വിധി തിരഞ്ഞെടുപ്പിന് മുൻപുണ്ടായാൽ ആർ എസ് എസിന്റെ നിലപാട് എന്തായിരിക്കും എന്നത് കാത്തിരുന്നു തന്നെ കാണണം.