Webdunia - Bharat's app for daily news and videos

Install App

അവിഹിതബന്ധം ചോദ്യം ചെയ്‌ത ഭാര്യയെ വെടിവച്ചു കൊന്നു; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവും കാമുകിയും!

അവിഹിതബന്ധം ചോദ്യം ചെയ്‌ത ഭാര്യയെ വെടിവച്ചു കൊന്നു; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവും കാമുകിയും!

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (14:07 IST)
പ്രണയത്തിനു തടസം നിന്ന ഭാര്യയെ വെടിവച്ചു കൊന്ന ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. സ്‌കൂള്‍ അധ്യാപികയായ സുനിതയാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് മന്‍ജീത്, മോഡലായ കാമുകി എയ്ഞ്ചല്‍ ഗുപ്‌ത, രാജീവ് എന്നിവരാണ് പിടിയിലായത്.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാനയില്‍ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. എയ്ഞ്ചലുമായുള്ള മന്‍‌ജീതിന്റെ ബന്ധം സുനിത ചോദ്യം ചെയ്‌തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായതോടെ സുനിതയെ കൊലപ്പെടുത്താന്‍ മന്‍‌ജീത് വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്‌ച സ്‌കൂളിലേക്കു പോകുകയായിരുന്ന സുനിതയെ അക്രമികള്‍ വെടിവച്ചു വീഴ്‌ത്തുകയായിരുന്നു. മൂന്ന് തവണ വെടിയേറ്റ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുനിതയുടെ മരണത്തില്‍ മന്‍ജീതിന്റെ ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെയാണ് അന്വേഷണം വഴിമാറിയത്. സുനിതയുടെ ഡയറിക്കുറിപ്പുകളില്‍ എയ്ഞ്ചലുമായുള്ള മന്‍ജീതിന്റെ വഴിവിട്ട ബന്ധത്തെക്കുറിച്ച് പരാമര്‍ശം ഉള്ളതായി പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തിനു പിന്നില്‍ ഭര്‍ത്താവ് തന്നെയാണെന്ന് വ്യക്തമായത്.

മന്‍ജീതിനും സുനിതയ്ക്കും രണ്ടു മക്കളുണ്ട്. കുട്ടികള്‍ക്കും മന്‍ജീതിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments