Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? നെഞ്ചിൽ ചവുട്ടാൻ രാഹുൽ എവിടെ?

തടി കേടാവുന്ന ഒരു പണിക്കും രാഹുലിനേയും ദീപയേയും കാണാനില്ലല്ലോ?

തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? നെഞ്ചിൽ ചവുട്ടാൻ രാഹുൽ എവിടെ?
, ബുധന്‍, 17 ഒക്‌ടോബര്‍ 2018 (12:52 IST)
ശബരിമല കേസിൽ സുപ്രീം‌കോടതി വിധി വന്നശേഷം കലാപത്തിന് ആഹ്വാനം ചെയ്ത രാഹുൽ ഈശ്വറിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയതെന്ന് സുനിത ദേവദാസ് പറയുന്നു. സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
കലാപത്തിന് ആഹ്വാനം ചെയ്തതും കോപ്പു കൂട്ടിയതും രാഹുൽ ഈശ്വറാണ്. തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകൾ ശബരിമലയിൽ എത്തുകയുള്ളൂ എന്ന് പറഞ്ഞു മറ്റു ഹിന്ദുക്കളെ തെരുവിൽ ഇറക്കിയതും രാഹുലാണ്‌. ഭാര്യ ദീപയെയും 'അമ്മ മല്ലിക നമ്പൂതിരിയെയും ചാനലുകളിൽ എത്തിച്ചു പ്രചാരണം നടത്തിയത് രാഹുലാണ്‌. 
 
കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയത്. സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്തിയത്. 
 
എന്നിട്ട് ഇപ്പോ രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ? തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? തടി കേടാവുന്ന ഒരു പണിക്കും ഇപ്പോ ആരുമില്ല. 
 
രാഹുലിനെതിരെ വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം. ഫെമിനിസ്റ്റ് എന്നും ഇടത് പുരോഗമന വാദി എന്നും രാഹുൽ പറയുന്നത് തെറി പറയുന്നത് പോലെയാണ്. രാഹുൽ: ഇസ്തിരിയിട്ട ഉടുപ്പിനുള്ളിലും മിനുക്കിയ മുഖത്തിലും കുടുങ്ങി പോയ ഒരു പ്രാചീന മനുഷ്യനാണ് നിങ്ങൾ.
 
നിങ്ങൾ വരും തലമുറയോട് , നിങ്ങളുടെ കുഞ്ഞിനോടടക്കം ചെയ്യുന്ന കൊടും ക്രൂരതയും കുറ്റവുമാണ് ഈ സമരം. പരിഷ്കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് നിങ്ങൾ നയിക്കാൻ നോക്കുന്നത്. എന്നെങ്കിലും നിങ്ങൾ ഇതിനു മാപ്പു പറയേണ്ടി വരും. ദുഖിക്കേണ്ടി വരും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും: 150 ശതമാനം ഉറപ്പെന്ന് എ പദ്മകുമാർ