അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തി കാകാമുകൻ, തെളിവ് നശിപ്പിയ്ക്കാൻ ഉപ്പിട്ട കുഴിയിൽ മൃതദേഹം മൂടി. ഫോൺ ട്രക്കിൽ ഉപേക്ഷിച്ചു

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2020 (15:06 IST)
അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തി കാമുകൻ. പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞത്. മഹാരാഷ്ട്രയിലെ കാപ്സി ഏരിയയിൽ ഡിസംബർ 28നായിരുന്നു ക്രൂരമായ കൊലപാതകം. പങ്കജ് ദിലീപ് ശ്രീരാംകൂർ എന്ന 32കാരനാണ് കൊല്ലപ്പെട്ടത് സംഭത്തിൽ ലല്ലു ജോഗേങ്ര സിങ് ഠാക്കൂർ, രാംപ്രകാശ് തിവാരി, രാഗേഷ് ഡോങ്ഗ്രെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പങ്കജിന്റെ ഭാര്യയുമായി ഹോട്ടൽ ഉടമയായ ലല്ലുവിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഇതറിഞ്ഞ പങ്കജ് ബന്ധം അവസാനിപ്പിയ്ക്കാൻ വാദ്ര ജില്ലയിലേയ്ക്ക് താമസം മാറ്റിയിരുന്നു. എന്നാൽ വിണ്ടു ഇരുവരും ബന്ധം തുടർന്നതോടെ സംഭവ ദിവസം രാത്രിയിൽ പങ്കജ് ലല്ലുവിന്റെ ഹോട്ടലിൽ എത്തി തന്റെ ഭാര്യയുമായിയുള്ള ബന്ധം അവസാനിപ്പിയ്ക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്നീട് വലിയ വഴക്കായി മാറി.
 
വഴക്കിനിടയിൽ ലല്ലു പങ്കജിനെ ചുറ്റികകൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. പങ്കജ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇതോടെ തെളിവ് നശിപ്പിയ്ക്കുന്നതിനായി ഹോട്ടലിലെ ജിവനക്കാരുടെ സഹായത്തോടെ ഹോട്ടലിന് പിന്നിൽ തന്നെ മൃതദേഹം മറയ്ക്കുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ള കുഴിയെടുത്ത് 50 കിലോ ഉപ്പ് വിതറിയ ശേഷമാണ് മൃതദേഹം മൂടിയത്. ബൈക്കും ഇതിന് മുകളിൽ ഇട്ട് കത്തിച്ചു. അന്വേഷണത്തിന്റെ വഴിതിരിച്ചുവിടാൻ പങ്കജിന്റെ ഫോൺ രാജസ്ഥാനിലേയ്ക്കുള്ള ലോറിയിൽ ഉപേക്ഷിക്കുകയായിരിയ്ക്കും.   
 
ദിവസങ്ങളായിട്ടും പങ്കജിനെ വീട്ടിലേയ്ക്ക് കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ശ്രീരാംകൂർ ലല്ലൂവിനെ ഭക്ഷണശാലയിലെത്തിയിരുന്നു എന്ന് വിവരം ലഭിച്ചു. ഇതോടെ ഹോട്ടൽ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീരാംകൂറിന്റെ വസ്ത്രത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. തെളിവെടുപ്പിൽ മൃതദേഹം കണ്ടെടുത്തു    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments