Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ചാവിന്റെ ലഹരിയിൽ മാതാപിതാക്കളെ വെട്ടിവീഴ്ത്തി യുവാവ്, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നു

കഞ്ചാവിന്റെ ലഹരിയിൽ മാതാപിതാക്കളെ വെട്ടിവീഴ്ത്തി യുവാവ്, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നു
, ബുധന്‍, 27 മെയ് 2020 (08:34 IST)
നീലഗിരി: കഞ്ചാവിന്റെ ലഹരിയിൽ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്, നിലഗിരി വെല്ലിങ്ടണിലാണ് ക്രൂരമായ സംഭവം ഉണ്ടയത്. മാതാപിതാക്കളെ ആക്രമിച്ച രാജാറാം എന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. അക്രമാസക്തനായ ഇയാളെ ഏറെ ആയസപ്പെട്ടാാണ് പിടികൂടിയത്.
 
കഞ്ചാവിന്റെ ലഹരിയിൽ വീട്ടിലെത്തിയ 22 കാരനെ മാതാപിതാക്കൾ വഴക്കുപറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കളെ വടിവാൾ ഉപയോഗിച്ച് യുവാവ് വെട്ടിവീഴിത്തി എന്നിട്ടും കലിയടങ്ങാതെ ഇയാൾ ആക്രോശിച്ച് വടിവാളുകൊണ്ട് നിലത്ത് വെട്ടുന്നുണ്ടായിരുന്നു. മാതാപിതാക്കൾ ഓടി രക്ഷപ്പെട്ട് അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. സരമായി പരിക്കേറ്റ മാതാപിതാക്കളെ കൂനൂർ കന്റോന്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ റിമാൻഡ് ചെയ്തിരിയ്ക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ ചൈന അതിർത്തിയിൽ യുദ്ധമുഖം തുറക്കുന്നു ? ഇരു സേനകളും മുഖാമുഖം. യുദ്ധ സജ്ജമാകാൻ ചിൻ‌പിങ്ങിന്റെ ഉത്തരവ്