ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്; 10പേര്‍ക്ക് രോഗം ഭേദമായി

ശ്രീനു എസ്

ചൊവ്വ, 26 മെയ് 2020 (19:06 IST)
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 67 പേര്‍ക്ക്. 10പേര്‍ക്ക് രോഗം ഭേദമായി. പോസിറ്റീവായതില്‍ 27 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി 1, ഡെല്‍ഹി 1, സമ്പര്‍ക്കം 7 എന്നിങ്ങനെയാണ് മറ്റ് പോസിറ്റീവ് കേസുകള്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍കോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
 
ഇതുവരെ 963 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 415 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരുലക്ഷം കടന്നു. 1,04,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,03,528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 808 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56,704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 54,836 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നമ്മുടെ നാടൻ കോവക്കയ്ക്ക് ഇങ്ങനെ ഒരു ഗുണമുണ്ട് അറിയൂ !