Webdunia - Bharat's app for daily news and videos

Install App

ഭഷണമില്ല, പൽക്കുപ്പിയിൽ മദ്യം നിറച്ച് നിർബന്ധിച്ച് കുടിപ്പിക്കും, മൂന്ന് വയസുകാരിയായ മകളോട് അച്ഛന്റെ ക്രൂരത ഇങ്ങനെ

Webdunia
ശനി, 6 ഏപ്രില്‍ 2019 (18:36 IST)
ഡൽഹി: മൂന്നുവയസുകാരിയാ‍യ സ്വന്തം മകളെ പട്ടിണിക്കിട്ട് ക്രൂരത കാട്ടി ഒരു പിതാവ്. വിശന്ന് അവശയായി സ്വന്തം വിസർജനങ്ങൾക്കിടയിൽ കിടക്കുകയായിരുന്നു പെൺകുട്ടിയെ ഡൽഹി വനിത കമ്മീഷൻ അംഗങ്ങൾ എത്തി രക്ഷിക്കുകയായിരുന്നു. ഡൽഹിയിലെ പ്രേം നഗറിലാണ് ക്രൂരമായ സംഭവം നടന്നത്.പ്രേം നഗറിൽ മൂന്നു വയസുകാരിയെ പട്ടിണിക്കിടുന്നതായി ഡൽഹി വനിത കമ്മീഷന് ലഭിച്ച പരാതിയെ തുടർന്ന് കമ്മിഷൻ അഗങ്ങൾ വീട്ടിലെത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. 
 
കമ്മിഷൻ അംഗങ്ങൾ വീട്ടിലെത്തുമ്പോൾ മലമൂത്ര വിസർജനങ്ങളിൽ കുളിച്ച് അവശയായി കിടക്കുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുടെ പിതാവും മധ്യപിച്ച് മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. പിതാവിനെ വിളിച്ചുണർത്താൻ കമ്മീഷൻ അംഗങ്ങൾ ശ്രമിച്ചതോടെ ഇയാൾ അക്രമാസക്തനായി പിന്നീട് പൊലീസ് എത്തി പെൺകുട്ടിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ‘
 
പെൺകുട്ടിയെ പിന്നീട് ഇവിടെ നിന്നും ആശുപത്രിയിലെത്തിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ നിരന്തരം കഴിഞ്ഞതിനാൽ പെൺകുട്ടിക്ക് പല തരത്തുലുള്ള ഇൻഫെക്ഷനുകൾ ഉണ്ടായിട്ടുണ്ട് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ മൂന്നുവയസുകാരിയെ ഷെൽറ്റർ ഹോമിലേക്ക് മാറ്റും. സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 
 
മൂന്ന്‌ വയസുകാരിയുടെ അമ്മ ഒരു വർഷം മുൻപാണ് മരിച്ചത്. ഇതോടെ മദ്യത്തിന് അടിമയായ പിതാവ് കുഞ്ഞിനെ നോക്കാതെയായി. കുട്ടിക്ക് ഇയാൾ ഭക്ഷണം നൽകിയിരുന്നില്ല. വിഷന്ന് കുഞ്ഞ് കരയുന്നത് കേൾക്കാറുണ്ട് എന്നും കുഞ്ഞിനെ പരിപാലിക്കാൻ തങ്ങളെ പെൺകുട്ടിയുടെ പിതാവ് അനുവദിച്ചിരുന്നില്ല എന്നും അയൽ‌വാസികൾ വ്യക്തമാക്കി. പാൽക്കുപ്പിയിൽ മദ്യം നിറച്ച് ഇയാൾ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിക്കുന്നത് കണ്ടിട്ടുണ്ട് എന്ന് ഒരു അയൽ‌വാസി പൊലീസിന് മൊഴി നൽകി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments